Monday 27 May 2019

മേഘഗവ്യം

  മേഘഗവ്യം
ഒരുപക്ഷെ ഈ ഭൂമിയിൽ
എനിക്ക്‌ ദിവ്യ സിദ്ധികിട്ടിയാൽ
ഭൂസ്വാമികൾ അറിയാതെ
ഒരു പിടി മണ്ണിൽ പാനീയപാത്രങ്ങൾ തീർക്കും .
ഗിരിശിഖരങ്ങളിൽ കയറി
ദിക്പാലന്മാർ അറിയാതെ
മേഘങ്ങളെ നിങ്ങളെ പാൽപേടയാകും .
ധരാധരങ്ങളിൽ തട്ടി ചിതറാതെ
ധൂമധൂളികളിൽ മലിനമാകാതെ
എൻ കൈകളിലെ പാനീയ പാത്രത്തിൽ വാങ്ങും .
ഈ മേഘങ്ങൾ  നവനീതമല്ലോ
കാത്തിരിപ്പൂ നികുഞ്ജങ്ങളിൽ കിളികൾ ,
നഗ്നരാ൦ മെലിഞ്ഞ പുണ്യനദികൾ .
പൊള്ളുന്ന ഭൂഖണ്ഡങ്ങളിൽ മാനവ ഹൃദയങ്ങൾ .

ഈ സ്നേഹഗവ്യം ഇങ്ങനെ നൽകി
ആനന്ദാനുഭൂതിയിൽ പാൽപേടകൾ
പാനീയപത്രങ്ങൾ തീർത്തും ..
അലഞ്ഞു സ്വപ്നം കണ്ടുനടക്കും
മധുരം അമൃതം ഈ മേഘഗവ്യം .


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...