Friday, 17 May 2019

സ്വാഹയാക്കി.

ജീവിതങ്ങൾ സ്വാഹ.
വേദങ്ങൾ പഠിച്ചു,ദൈവത്തെയും വിളിച്ചു
ദൈവം പ്രത്യക്ഷപ്പെട്ടില്ല..ഇനി എന്തുചെയ്യും.
ദേവാലയങ്ങൾ ഒത്തിരി കയറിയിറങ്ങി.
അക്കരെ ചെക്കെന്റെ ജോലിയും പോയി.
ഇക്കരെ പെണ്ണിൻറെ ഗർഭവും അലസി
തെക്കിനിയിൽ തട്ടും മുട്ടും കേൾക്കാം.
പടുതിരി എരിയുന്ന സന്ധ്യകൾ കൂടി
ഉറക്കം ഇല്ലാത്ത ദിനരാത്രങ്ങളായി.
അച്ഛനും അമ്മക്കും പിരിമുറുക്കമേറി.

പിശാശുക്കൾ കൂടി മന്ത്രവാദം നടത്തണം.
ആഭിചാരക്രിയകൾക്കായി രസീതും കൈപ്പറ്റണം.
കഷ്ടം ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ട്...
വീട് സ്വർഗ്ഗമാകും മണ്ണ് സ്വർണമാകും
മൂടിക്കിടക്കുന്ന നിധികുംഭം ഉയർന്നുമെത്തും.
മന്ത്രവാദി തൻ സ്തുതികൾ പാടി പലരും ഒത്തുകൂടി
.
ഉറ്റവർ പരികർമ്മികളായി..
പരിക്ഷീണയായി കിടക്കുന്ന പെണ്ണിൻ
ഉദരത്തിൽ പിശാശു കേറി .
അവളെ മന്ത്രവാദിതൻ മുന്നിലിരുത്തി
കുരവയായി ,മണികിലുക്കമേറി ചൂരലടികൾ ആയി..
അവളുടെ രോദനങ്ങൾ ആരും കേൾക്കാതെയായി.
പട്ടിണിക്കിട്ടു൦ ,പീഡനകൾ ഏറ്റും
പാവം അവളും ബലിയാടായി.

നിറപൊലിയായി,പണക്കിഴികൾ വാങ്ങി
നട്ടലില്ലാത്ത പതിയും പതുങ്ങിനിന്നു.
ഇനി പുതിയ വിവാഹ ആലോചന....
ഇടിമിന്നലോടെ ആകാശം ഗർജ്ജിച്ചു
പലരും ഇരകളെ തേടി പലവഴികളിലേക്കുo
രാക്കിളികൾ പാറി കരഞ്ഞു
പൂക്കൾ വിടരാതെനിന്നു,ദുഃഖം പ്രളയമായി വന്നു
അറിയണം മാനവ "ജീവിതം ഒരു പോരാട്ടം
അവിടെ വേണ്ടത് യുക്തിബോധം".
സങ്കല്പങ്ങളിൽ എന്തുസത്യം
സ്വർഗം നോക്കി നിധിയും നോക്കി പോയി
എത്രയോ സുന്ദര "ജീവിതങ്ങൾ സ്വാഹ ".

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...