Sunday 19 May 2019

ഗംഗോത്രിയിൽ നിന്നും


ഗംഗോത്രിയിൽ നിന്നും
ഗംഗോത്രിയാം പർവ്വത ശിഖരങ്ങളെ
ഗഗനചരിയാം മേഘങ്ങളെ
ഗംഗ ഉണർന്നില്ലേ ...ഗുഹാമുഖങ്ങളിൽ
തപസ്സിരുന്ന സന്യാസിമാർ അറിഞ്ഞില്ലേ
ഗമനം മന്ത്രിച്ചു പിറാവുകൾ പാറി.
വെണ്ണഴകിൽ ചുംബിച്ച സൂര്യനോടൊപ്പം
വസുന്ധര തൻ മാറിൽ വസന്തമേകി.
നിൻ അലകളിൽ മലകളോ ശിലകളായി
നീ ശിവഗംഗയായി നടനം ആടി.
ഗംഗ ഉണർന്നില്ലേ ..
ഹര ഹര മംഗള കീർത്തനം പാടി
തുളളി തുളളി പല വഴികൾ തേടി.
ഹരിമുരളീരവം നിറയുംകാനനഛായതേടി.
ദേഹിവെടിയുന്ന ദേവദാസന്നു ആത്മയർപ്പണമേകി.
കോടി കോടി ബ്രഹ്മാണ്ഡം നിന്നെ സ്തുതിക്കുമ്പോൾ
ധ്വനിഉണർത്തി ഭാരത ഭൂമിക്കുപുണ്യസ്‌നാനമേകി.
ഹിമഗിരീശ്വര മലീമസമാകാതെ
ഗംഗയൊഴുകട്ടെ സ്നേഹമായി .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...