Monday, 13 May 2019

ഗജവീരനൊരു മോഹം

ഗജവീരനൊരു മോഹം
തക തക മേളം കൊഴുക്കുന്നു പൂരം തിമിർക്കുന്നു
ഗജയൂഥത്തിലെ വില്ലാളി വീരനൊരു മോഹം
ഘണ്ടാമണി കിലുക്കി ആ നെറ്റിപ്പട്ടം മിന്നി
ആ തുമ്പികൈ ഉയർത്തി പൂരത്തിന് വീരഭേരിമുഴക്കി
ആ മനസിൽ നിറയുന്നാ മോഹം.


കളക്ടർ പറഞ്ഞതും സത്യം....മദ൦ പൊട്ടിയ
ആന ചവിട്ടിയും കുത്തിയും കൊല്ലുന്നു
അപകടങ്ങൾ വരരുത് അവരുടെ മോഹം.
ആനപ്രേമികളും പറഞ്ഞതും പരമസത്യം
തിടമ്പേറി നിൽക്കുന്ന ആ ഗജരാജ ചന്തം
ഇല്ലാതെ ശിവ ശിവ ഓർക്കാൻ കഴിയുമോ പൂരം.


വാക്ക് പോരുകൾ ,ആർപ്പുവിളികൾ വെടികെട്ടുകൾ .
അതെല്ലാം കാണുന്ന ഗജവീരനൊരു മോഹം..
പൂരം പൊടിപൂരം കഴിയുമ്പോൾ, ഈ ഇരുമ്പു
ചങ്ങലകൾ അഴിച്ചു കാട്ടിലേക്കു ഒന്നു വിട്ടേക്കുക .
കാഴ്ചമങ്ങി വിളക്കുകളുടെ മുമ്പിൽ നിൽക്കുന്നു
ഇടത്താന്ന വലത്താന കേൾക്കാനും കഴിയില്ല .
കൊലയാളി ആക്കാതെ കല്ലുകൾ എറിയാതെ
ആ കാട്ടിലെ കാവിൽ ചെല്ലാൻ മോഹം.


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...