Friday 10 May 2019

ആ മരം ഈ മരം

ആ മരം ഈ മരം
ആ മരക്കൊമ്പിലും ഈ മരക്കൊമ്പിലും
പറക്കാല്ലോ, നീ ഒരു കിളിയല്ലോ
ആ മരം അമ്പല പറമ്പിലല്ലോ
ഈ മരം പള്ളി പറമ്പിലല്ലോ
അവിടിവിടെ നീ പറന്നു
എന്തെങ്കിലും കൊത്തിയെടുത്താലും
നിന്നെ ആരും കാണൂല.
നിന്നോട് ഒന്നും ചോദിക്കില്ല
നീ കുഞ്ഞു കിളിയല്ലോ .
നീ എങ്ങാനും "മനുഷ്യനായാൽ"
ആ മരം ഈ മരം തണലുകൾ ,നിനക്കുള്ളതല്ല.
അമ്പലക്കാരും പള്ളിക്കാരും
പിന്നെ ചന്ദ്രഹാസമെടുക്കും
ആ മരം അല്ലെങ്കിൽ ഈ മരം.
കണ്ണിലെ കരടാകും മുമ്പേ
നീ കുഞ്ഞു കിളിയായി പറന്നോ.
ആ മരത്തിൻ ഈ മരത്തിൻ കൊമ്പിലും
ഉല്ലസിച്ചു ജീവിക്കുക.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...