Friday, 24 May 2019

കടലാസുതോണികൾ

കടലാസുതോണികൾ
ഓട്ടുപുരതൻ പടിയിലിരുന്നു
ഓർത്തുപോയി നിന്നെ ,എൻ ആത്മസഖീ.
ബാല്യത്തിൽ തോരാത്ത കർക്കിടമാരിയിൽ
സ്നേഹത്തിൻ കുളിർപറ്റി നാമിരുന്നു.
ആർദ്രമായി തുളളി തുള്ളി
ഇലകളെ തഴുകിവീഴുന്ന മഴമുത്തുകൾ.
ആ തൊടിയിൽ തീർത്തു നീർച്ചാലുകൾ.
ഒട്ടും വൈകാതെ പരമാനന്ദത്തോടെ
നമ്മൾ കടലാസുതോണികൾ ഒഴുക്കി,
മഴയിൽ കുതിരുമാ ഉറുമ്പിന്‍പുറ്റുകൾ കണ്ടു.
ആ മുങ്ങിത്താഴുന്ന കുഞ്ഞുറുമ്പുകൾ ,
ചെമന്ന മണ്ണിരകൾ വന്നു കൈപിടിച്ചു.
അതുകണ്ട് തമാശകൾ പറഞ്ഞിരുന്നു .
നിർഭാഗ്യവശാൽ കാറ്റ് അടർത്തിയ
മാവിൻ ചുള്ളികമ്പുകൾ തട്ടി
തെറിച്ചാകടലാസുവഞ്ചികൾ മുങ്ങവേ.
നിൻ കണ്ണിൽ നിറയും തെളിനീർ
കരിമഷി പടർത്തി പൂകവിളിൽ..
പുരികംചുളിച്ചുനീരസമോടെ ഓടി പോകവേ
മേഘങ്ങൾ വിതുമ്പാതെ നിന്നു.
ആ ഓർമകളിൽ നിർലീനമാകുവാൻ
വീണ്ടും കടലാസു വഞ്ചികൾ തീർത്തു
ഓട്ടുപുരതൻ പടിയിലിരുന്നു ഏകനായി
ഓർത്തുപോയി നിന്നെ എൻ ആത്മസഖീ.
Vinod Kumar V

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...