Wednesday 29 May 2019

നാമജപഘോഷം.

അമ്പലത്തിൽ കന്മതിലിനോട്
ആ ചേർന്നുനില്കും ആൽമരത്തിൻ
ചില്ലകളിൽ സന്ധ്യാനേരം
കേൾക്കാം നാമജപഘോഷം.
എന്നും ആ നാമജപഘോഷo.

ദീപാരാധനക്ക് തിരുമേനി
ശ്രീകോവിൽ നട അടച്ചു
നാരായണ ശ്ലോകകങ്ങൾ
ഉരുവിടും നേരം ...

ആ നാളിൽ അമ്പിളിപാൽ പൊയ്കയിൽ
കുളിച്ചു തോർത്തി ചിറകുടഞ്ഞാ
ചേക്കേറും ചില്ലകളിൽ നാട്ടുകിളികൾ 
പല പല ശ്രുതികൾ  മീട്ടി
ചമ്രംപൂട്ടിയിരുന്നു പ്രണമിക്കുന്നു.

ചന്ദം മണക്കും കാവിൽ നിന്നും
മിന്നും ചിന്ന ദീപങ്ങളുമായി ഓടിയെത്തി
മിന്നാ മിന്നികൾ ആ തരുവിൽ
ആയിരം വിളക്കു കൊളുത്തുന്നു.

തങ്കമണികൾ കിലുങ്ങി
ശംഖിൻ  ധ്വനിമുഴങ്ങി
സോപാന വാതിൽതുറക്കവേ
ഏവർകും പുഷ്പവർഷമേകി 
ആ മരം സംതൃപ്തിനേടുന്നു ..
എന്നും നാമജപഘോഷo ഒരുക്കുന്നു.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...