Saturday 18 May 2019

പോർകോഴികൾ

പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ
ഉണരുമ്പോൾ ഞങ്ങൾ കൂവിവിളിക്കും
പുലർകാല സൂര്യൻ പുഞ്ചിരിക്കും.
മലർവാടിയാകെ പൊൻ പൂക്കൾ നിറയും.
അവിടാകെ കൊക്കുരുമ്മി നാട്ടുകിളികൾ.

        ലേലം വിളിക്കാൻ അന്ന് അവരെത്തി
       കൈയ്യിൽ കൊടിയും വിഷസൂചിയും
       നിറമുള്ള നോട്ടും ഈ വേലിക്കെട്ടും തീർത്തു ,
       ജീവിതംവെറുപ്പിച്ച തത്വങ്ങളും
       പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
       ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.

ഞങ്ങൾ തൻ കാലിൽ അവർകെട്ടിവെച്ചു
വെള്ളി നിറമുള്ള ചെറു മട കത്തികൾ.
കൊത്തിമുറിച്ചു സ്വപ്നതൂവലുകൾ
കൂർത്ത കത്തിയാൽ കുത്തിതകർത്തു ഹൃദയങ്ങൾ.
പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.
          ക്രോധാഗ്നിയിൽ ഞങ്ങൾ എല്ലാം മറന്നു
          സായാഹ്ന സൂര്യൻ സാക്ഷി
           സഹയാത്രികർ സാക്ഷി
          നിണമിറ്റു ഞങ്ങൾ തെരുവിൽ മരിച്ചു.
         പോർകോഴികൾ ഞങ്ങൾ പോർകോഴികൾ
          ചിറകിട്ട് അടിക്കുമീ നാട്ടുകിളികൾ.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...