Friday 10 May 2019

ക്രൂരൻ ഈ കാറ്റ്


ക്രൂരൻ ഈ കാറ്റ്
കാറ്റേ നിൻ ചൂളംവിളി കേട്ടപ്പോൾ
ചോലമരത്തിൻ നീണ്ടാകൈചില്ലകൾ
നിന്നെ മാടിവിളിച്ചു ...നിന്നെ മാടിവിളിച്ചു.
മാൺപെഴു0 പൂക്കൾക്ക് ചുംബനമേകി
നീ വൃണിതമാം കരിയിലകൾ അടർത്തിമാറ്റു.


ആരുമില്ലാതെ ഏകയായി നിൽകുമ്പോൾ
ഇച്ഛിച്ചത് നിന്നോടൊപ്പം കൈപിടിച്ചു
സ്നേഹത്തിൻ വിത്തുകൾ മണ്ണിൽ വിതറാൻ.
പക്ഷെ നിൻറെ കണ്ണിലെ,
ഇരുൾമേഘങ്ങൾ അടുത്തുവന്നപ്പോൾ
ചുറ്റും ചിതറി പാറി കരഞ്ഞു പക്ഷികൾ.


പൊട്ടിച്ചിരിച്ചു നീ ഈ തടിയിൽ പുണർന്ന്
ഗളഹസ്തമോടെചുറ്റിക്കറക്കി എല്ലാം കവർന്ന്
നദിയിലേക്ക് മുക്കിതാഴ്ത്തുമ്പോൾ ,
ശക്തനായ നിന്നോട് ആരും ചോദിക്കാനില്ല.
പക്ഷെ,കെല്‌പുള്ള എൻറെ വിത്തുകൾ മുളക്കും.
Vinod Kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...