Wednesday 8 May 2019

ഒരു സംഘർഷം


ഒരു സംഘർഷം
കവിയും കാമുകനുമായി ഒരു സംഘർഷം.
പറയാം ,കൂടുതൽ സ്നേഹം ആരിലെന്ന്.
ചെളിക്കുഴിയില്‍ കവികണ്ടാതാമരപ്പൂവ്.
മനോരാജ്യങ്ങളിൽ തടാകത്തിലെ റാണിയാണ്.
അളക്കാനൊക്കാത്ത സ്നേഹകിരണങ്ങളിൽ
പൂചൊടിയിൽ സപ്തവർണങ്ങൾ വിതറി
പുഷ്‌പദളങ്ങളിൽ തുഷാരങ്ങൾ മിന്നി
ആ പൊയ്കയിൽ പച്ചതാലങ്ങളിൽ
ഓളങ്ങളാം കുപ്പിവളകളും കിലുങ്ങി.
കാറ്റിലാടുംആ മനോഹരപുഷ്പത്തിൻ
മാദനസുഗന്ധം അറിഞ്ഞാകവി
സ്നേഹമകരന്ദം നുകരുന്ന,
ശലഭങ്ങളെ സൃഷ്‌ടിച്ചു നൽകി.
ഇത്രയും ചന്തമേകി സ്നേഹിച്ച
കവിതൻ മനോഭാവങ്ങൾ പൊടുന്നനെമാറി .
അടർത്തി എടുത്തുവോ കാമുകിക്കായി.
മനോവ്യഥയോ പരമാനന്ദമോ?
അറിയില്ല ,കവി ജയിച്ചോ,കാമുകൻജയിച്ചോ.?
Vinod Kumar V

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...