Thursday 2 May 2019

തൈജസകീടങ്ങൾ

 തൈജസകീടങ്ങൾ 

അവരിരുട്ടിൽ തന്നെ എങ്കിലും 

സ്നേഹദീപം എന്നും തെളിച്ചിരുന്നു 

താമസിൽ മുറിവേറ്റുകിടക്കുന്നൊരു 

കിളിതൻ നെഞ്ചിടിപ്പ് കേൾക്കാം.

തപ്പി തടഞ്ഞു പോകുമ്പോൾ  

തൈജസകീടങ്ങൾ  ഒപ്പമെത്തി 

ആ കിളി മിഴികൾ തുറന്നു..

കൂരിരുൾ വഴിത്താരയിൽ 

നിർഭയം മിഴികൾ തുറന്നു 



സർവ്വഥാ ഇരുട്ടുതന്നെ.

കണ്ണുകൾ തുറന്നുപിടിച്ചു 

ഇഴഞ്ഞു ഒടിഞ്ഞകാലിൽ 

നിന്നു ,വലിയ സാഹസം കണ്ട് 

തൈജസ കീടങ്ങൾ  ഒപ്പമെത്തി 

മുറിവിൽ ഊതികുഞ്ഞു 

വിളക്കുമായി എത്തി...

ഉപകാരസ്മരണയോടെ ചിറകു

വിരിച്ചാ രാക്കിളിപാടിപ്പറന്നു.  


കിളിതൻ മിഴികൾക്കു തിളക്കമേറി
കഴുത്തോളംമിന്നും മാറാലമാറ്റി
ഗുഹാവാസത്തിൽനിന്നും ചിറകുവീശി
കളകളം പാടി ചിന്താഗതിയിൽ
പ്രകൃതിതൻ പ്രശംസപ്പറ്റി.


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...