Saturday 11 May 2019

ജാമ്യം കിട്ടാത്തവൾ.

ജാമ്യം കിട്ടാത്തവൾ.
ചന്തയാടി അവൾ ചന്തയാടി
അവൾക്ക് ജാമ്യം കൊടുത്തില്ലെടി.
എങ്കിലും ചിറ്റമ്മ നയംകാട്ടി
അച്ഛൻ ആരെന്നു അറിയാത്ത
പ്രസവിച്ചക്കുഞ്ഞിനെ വെറുത്തില്ലെടി.
അവൾ ചന്തയാടി,ജാമ്യം
കിട്ടാത്ത അമ്മയായി.

ചനു ചനെ പെയ്യുന്ന രാത്രിമഴയിൽ
അവളുടെ തേനൂറും സുന്ദര ചുണ്ടുകൾ
ഊറ്റി കുടിക്കുവാൻ കട വവ്വാലുകൾ
അകലങ്ങളിൽ നിന്നും ചിറകടിച്ചു എത്തുമെടി.
അവളുടെ മുമ്പിൽ മുഖമൂടി മാറ്റി
നഗ്‌നരായി ആനന്ദമഗ്‌നരായി ആടുമെടി.

അവൾക്കിന്നു അച്ഛനില്ല ,അമ്മയില്ല
അവളുടെ സൗന്ദര്യം കുറഞ്ഞുവരികയാടി
അവളെ വേദനിപ്പിച്ചവർ, അവളെ അസഭ്യം പറയുന്നവർ.
അവൾക്കു ജാമ്യം നൽകുക.
അവൾക്കു കാമ മോഹമില്ല.
സമൂഹ൦ പിഴപ്പിച്ചു നൽകിയ
ആ കുഞ്ഞിനെ അവൾ പോറ്റുനെടി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...