നീ ആ ഗാന്ധാരി
സുന്ദരി നീ ആ ഗാന്ധാരി
സുന്ദരി നീ ആ ഗാന്ധാരി
സഹധർമചാരി
ധൃതരാഷ്ട്രർക്കായി തമസിൽ
ജീവിത പ്രയാണം തുടങ്ങിയവൾ
നീ ആ ഗാന്ധാരി.
ധൃതരാഷ്ട്രർക്കായി തമസിൽ
ജീവിത പ്രയാണം തുടങ്ങിയവൾ
നീ ആ ഗാന്ധാരി.
ഗർഭ പാത്രത്തിൽ വളർന്ന
മാംസ പിണ്ഡത്തിൽ
നിൻ ഹൃദയം പകർന്നു
മണ്ണ് ഭരണികളിൽ നിറച്ചു
101 മക്കൾ തൻ അമ്മ
നീ ആ ഗാന്ധാരി.
കൗരവവംശം രണഭൂവിൽ
നിർജീവമായി കിടക്കുമ്പോൾ
മരവിച്ച മനസുമായി
കൺകൾ തുറന്ന്
അവതാരങ്ങളെ
ചുടുകണ്ണീരിൽ ദഹിപ്പിച്ചു
നീ ആ ഗാന്ധാരി.
ചുടുകണ്ണീരിൽ ദഹിപ്പിച്ചു
നീ ആ ഗാന്ധാരി.
മഹാഭാരതത്തിൽ
രാജയമുണ്ടേലും റാണിയല്ലാത്തവൾ
കണ്ണുഉണ്ടേലും കാഴ്ച ഇല്ലാത്തവൾ
അന്ത്യകർമ്മത്തിനു മക്കൾ ഇല്ലാത്തവൾ
അല്ലയോ മാതാവേ,
ജഗദീശൻ പറഞ്ഞാൽപോലും
ഇനി ആ കണ്ണുകൾ മൂടികെട്ടരുതേ ..
നിൻ പ്രയാണം ബാക്കിയാണ്
ആ ഒറ്റ മകൾക്കായി കണ്ണുകൾ തുറക്കൂ
നീ ആ ഗാന്ധാരി..
കണ്ണുഉണ്ടേലും കാഴ്ച ഇല്ലാത്തവൾ
അന്ത്യകർമ്മത്തിനു മക്കൾ ഇല്ലാത്തവൾ
അല്ലയോ മാതാവേ,
ജഗദീശൻ പറഞ്ഞാൽപോലും
ഇനി ആ കണ്ണുകൾ മൂടികെട്ടരുതേ ..
നിൻ പ്രയാണം ബാക്കിയാണ്
ആ ഒറ്റ മകൾക്കായി കണ്ണുകൾ തുറക്കൂ
നീ ആ ഗാന്ധാരി..
No comments:
Post a Comment