കൊമ്പൻചെല്ലി
മൂളിപ്പാഞ്ഞുവരുന്നുണ്ട് കൊമ്പൻചെല്ലി
കുടംവെച്ചാ കൂമ്പിലെ അന്തി കള്ള്
കൂർത്ത കൊമ്പിനാൽ കുത്തി കുടിച്ച്
മൂളിപ്പാഞ്ഞുവരുന്നുണ്ട് കൊമ്പൻചെല്ലി.
.
മിന്നും നേത്ര ഗോളങ്ങൾ കറക്കിയും .
ചിറകുകൾ വിഭിന്നമായി ചലിപ്പിച്ചും .
ഉരുണ്ട് പിരണ്ട് ഇരുട്ടിൽ തപ്പിതടഞ്ഞും
വഴിതെറ്റി ഇല്ലികാട്ടിൽ കൊമ്പൻചെല്ലി.
ഈയാംപാറ്റകളെ തന്ത്രത്തില് കുടുക്കിയ
ചിലന്തികളെ മുഷ്ടികൊണ്ട് വീഴ്ത്തിയും
ലഹരിയിൽ ഉയർന്ന് പറക്കവേ ,
പെരുമഴയിൽ തലയടിച്ചു നിലംപൊത്തുന്നവന്.
കൊമ്പുണ്ട് ചിറകുണ്ട് ഗർവുമുണ്ട്
മൃതപ്രാണനായി മണ്ണില് കിടക്കവേ
ചോന്നലുറുമ്പുകൾ മേനിയരിച്ചു
പെറുക്കുമ്പോൾ നിസ്സഹായനാകുന്ന
വെറുമൊരു ശവമായി മാറുന്ന വീരൻ.
No comments:
Post a Comment