കപ്പി
കപ്പി ചിരിക്കുമ്പോൾ
ഓരോകിളികളും പാടുന്നു
കപ്പി ചിരിക്കുമ്പോൾ
പാചക പാത്രങ്ങൾ നിറയുന്നു .
കപ്പി ചിരിക്കുമ്പോൾ
തൊടിയിൽ ജലധാര നടക്കുന്നു .
കപ്പി ചിരിക്കുമ്പോൾ
മൺവെട്ടി തൂമ്പയും കഴുകിവെക്കുന്നു.
അങ്ങനെ കപ്പി കറങ്ങി
കറങ്ങി ഉല്ലസിച്ചാകാലം മാറി
നെല്ലിപ്പലകയിൽ വെള്ളം
കോരുന്നാ പാത്രം കുടുങ്ങി
ആ കയർവലിഞ് പൊട്ടി
ആ കപ്പി നീറി കറങ്ങി കറങ്ങി
കരഞ്ഞുപോയി ...കിണറുവറ്റി .
ഇന്ന് തുരുമ്പേന്തിയ കപ്പി
മൂക സാക്ഷിയായി..
No comments:
Post a Comment