Tuesday, 4 December 2018

മുല്ലപൂക്കൾ

എന്റെ മുല്ലപൂക്കൾ
എൻറെ പൂവാടിയിൽ
കിളിമരത്തിൽ പടർന്ന
പച്ച വള്ളികളിൽ
വിരിഞ്ഞു  കുടമുല്ല പൂക്കൾ .
വിരിഞ്ഞ പൂചുണ്ടിൽ
കാറ്റോ മുത്തമിട്ട്
കവർന്നു പരിമണം  .
സൂര്യ രശ്മികൾ കാണ്ഡങ്ങളിൽ
ചേക്കേറി ദാഹനീര് കവരുമ്പോൾ
പുഞ്ചിരിഇതളുകൾ വാടി തളർന്നു.
വർണ്ണ ശലഭങ്ങൾ
നിറമുള്ള ചിറകുമായിവന്നു
കവർന്നു ഹൃദയത്തിന്
തേൻമധുരം ..
പൂർണേന്ദു പാലാഴി
പകർന്നെങ്കിലും
കരിമുകിൽ പെണ്കൊടിതന്
ചേലയിൽ  ഒളിച്ചു നിന്നു.
മൂങ്ങകൾ തുറിച്ചു നോക്കവേ
ആ കുടമുല്ല പൂക്കൾ
നിശബ്ദമായി താഴേക്ക് വീണു.
അടർന്നു വീഴവേ
ഇരുട്ടിൽ ഇത്തിരി വെളിച്ചം
നൽകി മിന്നാമിന്നികൾ
ചിറകുവീശിനിനു.
കട്ടുറുമ്പുകൾ കടിച്ചു മുറിക്കും
വെളുത്ത പുഴുക്കൾ ജീർണിപ്പിക്കും 
പേയ് നായകൾ ചവിട്ടി തേക്കും
സമ്മതിക്കില്ല ഞാൻ
അല്പപ്രാണനുണ്ട് ,
ഓരോ രാത്രിയും അടരും
ഓരോപൂവും പെറുക്കിയെടുത്തു.
ചാരെ ആ പൂമേനി തഴുകി
തഴുകി 
എൻറെ കിടക്കയിൽ
ഞാൻ ഉറക്കും.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...