Monday, 28 June 2021

പൊട്ടിനു ചന്ത൦ ഉണ്ടേ

വട്ടപ്പൊട്ടുകൾ  

തട്ടും മുട്ടും കേട്ടപ്പോഴാ 

കോട്ടുവായിട്ടു ഞാൻ ഉണർന്നത്  

കെട്ടും മട്ടും കണ്ടപ്പോഴാ  

അവൾ തൊട്ടൊരാ മിന്നും 

വട്ടപ്പൊട്ടു നോക്കിയത്.

  

പൂങ്കോഴി കൂവും നേരത്തു  

മേലെ ആ വാനിൽ 

നിന്ന് എന്നേ നോക്കി 

പൊട്ടുകുത്തി ചിരിക്കുന്നത്  

പുലരിപ്പെണ്ണവൾ ചിരിക്കുന്നത്.  


നാന്നാവർണ്ണ പൊട്ടുകൾ 

ഓരോ മൊട്ടിലും തൊട്ടു 

പരത്തി ഒട്ടിച്ചുവെക്കുന്നത് 

ശീലമാക്കി അവൾ കുന്നിറങ്ങുന്നത് 



പൊട്ടിനു ചന്തമേറുന്നുണ്ടെ 

പൊട്ടുകുത്താത്തവരെ 

പൊട്ടുപോലെ  പൊട്ടുപോലെ  

വെട്ടിത്തിളങ്ങു൦  നക്ഷത്ര

പൊട്ടുകൾ നോക്കി സ്വപ്നങ്ങൾ 

കണ്ടുറങ്ങുക പൊട്ടുകണ്ടുണരുക .

തനിയെ

 # തനിയെ 

തനിയെ തനിയെ നടന്നു 

ഞാൻ നിന്നെ തിരഞ്ഞു 

തളർന്നുപോയി .

ഞാൻ പോയ വഴികൾ 

എല്ലാമിരുണ്ടുപോയി .

കൊടുംകാടിനു ശ്വാസം 

നിലച്ചുപോയി .

ഇലകൾ വാടി കരിഞ്ഞു

വീണു പോയി. 

മിന്നാമിനുങ്ങികൾ 

ദീപമാല്യ൦ അണിയിച്ചു  

യാത്രാശംസകൾ

നേർന്നു  പറന്നുപോയി.

തനിയെ തനിയെ

എൻ ആത്മാവ് 

അകലങ്ങളിലേക്ക് 

സ്വന്തമെന്തുണ്ട് എന്ന് 

തേടിപ്പോയി?

Sunday, 27 June 2021

ചില പുഞ്ചിരികൾ കണ്ടാൽ

 ചില പുഞ്ചിരികൾ 

താരോദയങ്ങൾ ആണ് 

യാതനകളുടെ മുമ്പിൽ  

ഉരുകി ഉയർത്തെഴുനേറ്റു 

ഉഷിരോടെ  നിൽക്കുന്നെ 

കാണുമ്പോൾ ...താരോദയങ്ങൾ ആണ് 

ചില പുഞ്ചിരികൾ 



ചങ്ങലക്കിട്ട പെണ്ണിവൾ

 ചങ്ങലക്കിട്ട പെണ്ണിവൾ

ചങ്ങലക്കിട്ട പെണ്ണിവൾക്ക് 

പണ്ട് കാലിൽ മിന്നും 

പോൻ കൊലുസ്സുകൾ 

ഉണ്ടായിരുന്നു.

ചങ്ങലക്കിട്ട പെണ്ണിവൾക്ക് 

പണ്ട് കഴുത്തിൽ മാറ്റുള്ള 

സ്വര്‍ണ്ണമാല്യം ഉണ്ടായിരുന്നു.

സ്വര്‍ണ്ണത്തിന്‍റെ മാറ്റു കുറയുന്നു 

നിൻറെ മേനിയിൽ നീറും 

മുറിവുകൾ നിറയുന്നു.

കാലിൽ ഇരുമ്പിൻറെ ചങ്ങലകൾ 

കിലുങ്ങുന്നു ഏകാകിയായി  

എവിടെയോ കുരുങ്ങി കിടക്കുന്നു 

Thursday, 24 June 2021

കമ്മീഷൻ ശാപം

  കമ്മീഷൻ ശാപം 

അവസരോചിതമായി 

ഇടപെടാൻ കഴിവുള്ള 

കമ്മീഷൻ  വരണം .



 ഇടിവെട്ട് ശാപം 

കമ്മീഷൻ ശാപം 

 നീ അനുഭവിച്ചോ


അവസരോചിതമായി 

ഇടപെടാൻ കഴിവുള്ള 

കമ്മീഷൻ  വരണം .

Wednesday, 23 June 2021

മധുരവർഷമായി

 ഉലയുമാ കാട്ടുവള്ളികൾ അവളുടെ 

കൂന്തലായി തുള്ളിയാടുമാ പൂക്കളെ  കണ്ടു  


നെറുകയിൽ അവൾ വരച്ച സിന്ദൂര 

സൂര്യനെ തഴുകുവാൻ ഓടി ചെന്നു 


അഭിലാഷങ്ങളറിഞ്ഞു എൻ അധരങ്ങളിൽ

മധുരവർഷമായി  അവൾ എന്നെ പുണർനിരുന്നു 

Tuesday, 22 June 2021

അവൾ അവളുടെ ഉദകക്രിയ

 അവൾ അവളുടെ ഉദകക്രിയ

ചെയ്‌താടുകായായി  കുരുക്കിൽ 

ചുണ്ടുകടിച്ചു പിടിച്ചു 

കരഞ്ഞു ചുടുകണ്ണീരിൽ  

അവളുടെ ചുണ്ടുകൾ 

മുഖത്തു പാടുവീണു 


ഉദകക്രിയക്കായി താലി 

പിടിച്ചു പ്രാർത്ഥിച്ചു 

കുപ്പിച്ചിലുപോലെ 

കുഴിഞ്ഞിറങ്ങി 

നെഞ്ചിലും പാടുവീണു 



അവൾ ഒരു കുരുക്കിൽ 

പിടഞ്ഞു ഉദകക്രിയക്കായി 

വീണ്ടും ഇടിവുതട്ടാതെ 

സ്വർണ്ണവും അണിഞ്ഞൊരുങ്ങി 



Sunday, 20 June 2021

അച്ഛൻ

 അച്ഛൻ

അച്ഛൻറെ അക്ഷികൾ
എത്താത്ത മൺതരികളുണ്ടോ
വീട്ടുപറമ്പിലുണ്ടോ
അച്ഛൻറെ അക്ഷികൾ
കാണാത്ത നക്ഷത്രങ്ങൾ
ഈ വാനിലുണ്ടോ ?
ഒരു ഇറ്റു വെള്ളവും
വീഴാതെ മേൽക്കൂര
പണിതയങ്ങു ആകാശത്തോളം
സ്വപ്നങ്ങൾ കാട്ടിത്തന്ന
അച്ഛൻ ഇന്ന് നെഞ്ചിലുണ്ട്.
ഓരോ മൺതരികളു൦
മക്കൾക്കായി കാത്തുവെച്ചു
കപ്പയും ചക്കയും ചേമ്പും
നട്ട് നനച്ചു വളർത്തി ഉരുട്ടി
പോറ്റിതന്ന ഈ ശരീരത്തിലുണ്ട്.
നഷ്ടത്തിൻ വേദനയിൽ
ഇന്നെൻ മിഴികൾ
നിറഞ്ഞു നോക്കുന്നു
തെക്കേപ്പുറത്തെ പട്ടട
തെങ്ങിൻ ചോട്ടിലായി
അച്ഛൻറെ അക്ഷികൾ
നിശബദ്ധമായി ചൊല്ലുന്നു
അച്ഛൻറെ അക്ഷികൾ
ഇന്നെൻ മിഴികൾ . ❣
Vinod kumar V

Thursday, 17 June 2021

സുമസുന്ദരിമാർ

 ഒരു സായാഹ്‌ന പ്രണയം 

സുമസുന്ദരിമാർ ഒത്തുചേർന്നു 

കളിചിരി തീർക്കുമാരാമത്തിലെ 

സായാഹ്‌നമെൻ  പ്രണയം 


മൂളിപ്പാട്ടുകൾ പാടിയവിടെപ്പാറും

കിളികൾക്ക്  എന്തൊരുല്ലാസം..

കടക്കണ്ണാൽ നോട്ടം.


കാത്തുനിന്നൊരുവൾ 

വർണ്ണക്കടലാസ്സ് ചെണ്ടുമായി   

സ്പർശിച്ചു  എനിക്കായി പകർന്നൂ 

അന്തരാത്മപ്രണയ൦. 

 

കിളികളെ കുഞ്ഞിക്കിളികളെ

കിളികളെ കുഞ്ഞിക്കിളികളെ 

നിങ്ങൾ വളരുക വേഗം വളരുക

വർണ്ണച്ചിറകുകൾ വീശിപ്പറക്കുക 

കൂട് വീഴുംമുമ്പേ   പിരിയുക  

വഴികളിൽ കുഞ്ഞിവിത്തുകൾ 

വിതറുക ഒരു ചെറുമരം വളർത്തുക 

മാറി മാറി  കാടുകേറി  മഴുക്കൾ 

കാമഭ്രാന്ത് തുടരവെ ഇരുട്ടിൽ  

ഇരുൾ വീണു കന്യകയാ൦ 

ചന്ദനത്തടിയും വീണു.. മണ്ണിൽ

യുദ്ധ൦ തോറ്റു ശ്വാസം കിട്ടാതെ 

തെക്കുവടക്കലയവെ ബുദ്ധനായി 

ആ ചെറുമര ചോട്ടിൽ തത്വങ്ങൾ 

പറയാം പാറക്കല്ലുകളിൽ  എഴുതി 

വെക്കാം വരും അവർ Save  trees .


Tuesday, 15 June 2021

ചെമ്പകമേ

 ചെമ്പകമേ ചേലുള്ള ചുന്ദരിയെ 

ചെന്താമര കണ്ണൻറെ ശ്രീകോവിൽ 

ചാലവെ തൊഴുതു  നിൽക്കുന്ന 

ചെമ്പകമേ ചേലുള്ള ചുന്ദരിയെ.

ചെണ്ടുകളിൽ പൂച്ചെണ്ടുകളിൽ 

ചന്തമേറും ചിത്രശലഭങ്ങൾ 

ചുംബനമന്ത്രങ്ങൾ പകരുകയായി 

Saturday, 12 June 2021

സ്വർഗ്ഗ൦ ഒരു കിറുക്കല്ല

 സ്വർഗ്ഗ൦ ഒരു കിറുക്കല്ല 

സുഖ സുന്ദരമാ൦ 

മനുഷ്യ കല്പനാസൃഷ്ടി 

അവിടെ പാറിനടക്കുക 

ഒരു രസമാണ്.

കനലടങ്ങാത്ത ചിത കണ്ടത്

  # കനലടങ്ങാത്ത ചിത 

കനലടങ്ങാത്ത ചിത കണ്ടത് 

ഒരമ്മയുടെ കണ്ണിലാണ് 

കാണുന്നു ലോകം 

കണ്ണുകൾ മൂടിക്കെട്ടിയ 

ആ അമ്മയല്ലേ  യുദ്ദത്തിന് 

അവരെ പറഞ്ഞുവിട്ടത്‌ 

എന്നൊരു  വിഭാഗം. 


കനലടങ്ങാത്ത ചിത കണ്ടത് 

ആ പെൺമക്കളുടെ 

കണ്ണീരിലാണ് 

കാണുന്നില്ലെന്ന് ലോകം 

സ്വർഗ്ഗത്തെ    പ്രണയിച്ചു 

കാല്പനികലോകം 

കണ്ടപ്പോൾ ദൈവം 

രക്ഷിക്കട്ടെ  

എന്നൊരു  വിഭാഗം 




കനലടങ്ങാത്ത ചിത കണ്ടത് 

യുദ്ധഭൂവിലാണ് 

അവിടെ ദൈവങ്ങൾ  

അവതരിക്കുമോ  

ചർച്ചകൾ തുടരും 

പ്രാർത്ഥന തുടരുക 

അവരെ ദൈവം രക്ഷിക്കുമോ  

അതോ കൈമലർത്തുമോ

കാലം തെളിയിക്കട്ടെ. 


കഴുകന്മാർ രണ്ട് 

വശത്തുമുണ്ട് 

ഇന്ധനം കോരിയൊഴിച്ചു 

ചിറകുവീശി 

തീപടർത്തുമ്പോൾ  

കറുത്ത ധൂമദൂളികൾ 

നിറയുന്നു ,ശ്വാസംമുട്ടുന്നു 

വിശാല ആകാശമേ 

ഒരു സ്നേഹ മഴപെയ്തെങ്കിൽ.  

മനസ്സൊന്നു ശാന്തമായേന്നേം.


Thursday, 10 June 2021

ഒരു കുടുസ്സുമുറി

 ഒരു കുടുസ്സുമുറി 

ഒരിക്കലും സ്നേഹത്തിന്റെ 

പ്രതീകമല്ല ഒരു കുടുസ്സുമുറി 

പക്ഷേ ഈ കുടുസ്സുമുറി  

സോസൈറ്റിയോടുള്ള 

മധുര പ്രതികാരമാണ് 

അവർ അവിടെ ഒന്നാണ് 

ഷാജഹാനും മുംതാസുമാണു 

അവരുടെ മിഴികൾ വിളക്കാണ് 

അവർ ആ ശബ്ദം കേൾക്കുന്നുണ്ട് 

സൊസൈറ്റി വെറും തൃണമാണ് 


Tuesday, 8 June 2021

കവിടികൾ


കണിയാത്തി 

കടലൊരു കണിയാത്തി 

കരയുടെ കഥനങ്ങൾ കേട്ട് 

പാലഴകുള്ള  കവിടികൾ  

നിരത്തുന്നു 

കൈകളിൽ കറക്കി കിലുക്കി   

കലികാലദോഷങ്ങൾ മാറ്റുവാൻ 

പരിഹാരം പറയാം തുടങ്ങുന്നു.

കാർമേഘങ്ങൾ നിറയുന്നു 

സൂര്യനും ചന്ദ്രനും മായുന്നു  

മിന്നൽക്കനലുകൾ ചിതറുന്നു 

ആരൂഡം മാഞ്ഞു  പരിഹാരമില്ല...

തീരത്തു കവടികൾ  കമന്നുകിടന്നു

തേങ്ങുന്നു ഹൃദയമുത്തുകൾ 

നഷ്ടപ്പെട്ട കവടികൾ   ഇന്ന് 

കണിയാത്തിക്ക്  വേണ്ടാതെകിടക്കുന്നു .


Monday, 7 June 2021

സാക്ഷി

 # സാക്ഷി

സാക്ഷിയാകുന്നു ഞാൻ
ഈ ജീവിതയാത്രയിൽ.
സാക്ഷിയാകുന്നു ഞാൻ
നന്മതിന്മകൾ കോലം
തുളുന്ന തെരുവുകളിൽ
അകലത്തുമാറി നിന്നുഞാൻ
ആഘോഷങ്ങൾ കാണുന്നു ഞാൻ
സാക്ഷിയാകുന്നു ഞാൻ
അമ്പല൦ പള്ളിയും
നിശ്ചലമാകുന്ന
കാഴ്ചകാണുന്നു ഞാൻ
തമ്മിൽത്തല്ലി ചത്തവർ
പമ്പരവിഡ്‌ഢികൾ
മനസാക്ഷി തൻകോടതിയിൽ
വിസ്തരിച്ചു പറഞ്ഞു ഞാൻ .
സാക്ഷിയാകുന്നു ഞാൻ
എല്ലാംവെട്ടിപിടിച്ചെന്നു
കരുതിയ മനുഷ്യരുടെ
വീഴ്ചകാണുന്നു ഞാൻ
തകർന്നകന്നു നിൽപ്പൂ
യാത്രയിൽ ഓരോ അണുവിനെ
ഭയമോടെ നോക്കുന്നു ഞാൻ
കാലാകാല൦ പലതുപൊഴിയുന്നു
പലതുതെളിയുന്നു ആ
പുഞ്ചിരിച്ചു വിടരുന്ന
പൂക്കളെ എന്നും കാണുന്നുഞാൻ
സ്വതന്ത്രമായി പാടിപ്പറക്കുന്ന
കിളികളെ കാണുന്നുഞാൻ
ഒരു സാക്ഷിയാണ് ഞാൻ
Vinod kumar V

Sunday, 6 June 2021

മഴയോടോ ഈ മരങ്ങളോടോ

 മഴയോടോ ഈ മരങ്ങളോടോ 

എൻ മിഴികൾക്ക് തോരാപ്രണയം 

മിഴിനനഞ്ഞു  ഓടി ഈ വഴിയിൽ 

ഉള്ളുരുകും വെയിലിലും, പെയ്തു

തോരാ മഴയിലും ഓടിയെത്തി

ഒറ്റക്ക് എത്രയോവെട്ടം മരച്ചുവട്ടിൽ  

ഈ മരങ്ങളോട് സ്നേഹമരങ്ങളോട്  

എൻ മിഴികൾക്ക് തോരാപ്രണയം 

Thursday, 3 June 2021

സുര സുന്ദരമാ൦ പുഷ്‍പ്പകാലം

 സുര സുന്ദരമാ൦  പുഷ്‍പ്പകാലം

സുരനു പോകാനായി പുഷ്പവിമാനം 

കാണാം മേഘമാലകൾ കോർത്ത

ആകാശവീഥികൾ ,താലപ്പൊലികൾ .

തെളിച്ചു ചിരിക്കും വൻ താരകങ്ങൾ 

ചെന്നിറങ്ങിയ ഇന്ദ്രപ്രസ്ഥത്തിലോ

സുരനു കാണാമെങ്ങുമിന്ദീവരങ്ങൾ 

ആ പുഷ്പങ്ങൾ കടലാസുകായുകളാക്കി

കുറച്ചുചാക്കിൽകെട്ടി കൊറോണയിലും  .

സുര സുന്ദരമാ൦ വിളവെടുപ്പുകാലം .

Vinod kumar v

Wednesday, 2 June 2021

ജീവനോടെയുണ്ട് അമ്മ .

മഹാ "മാതൃത്വം" 

പ്രളയപ്രവാഹമായിരിക്കാം  

ജീവരക്ഷാർഥം പലതും 

ഉപേക്ഷിച്ചു പലരുംപല  

പലവഴി പാഞ്ഞിരിക്കാം 


കുഞ്ഞേ നിൻറെ കുഞ്ഞു 

കൈകളും കാലുകളും 

തണുത്തുമരവിക്കില്ല 

ചുറ്റിപ്പിടിച്ചിരുക്കുകയല്ലേ. 


ഈ ബന്ധം അടർത്താൻ 

കുത്തിയൊലിക്കുമൊരു 

പുഴക്കും ,പടരുംകാട്ടുതീക്കും  

കഴിയുകയില്ല ഒരുകാലത്തും.


നെഞ്ചുരുകുന്നുണ്ടെങ്കിലും 

നെഞ്ചോടുപിഞ്ചുനെഞ്ചം 

ചേർത്തുപിടിച്ചു ജീവൻ 

പകരും മഹാ "മാതൃത്വം" . 


Tuesday, 1 June 2021

ഒരു സ്ലേറ്റ് പറയുന്നു

  ഒരു സ്ലേറ്റ് പറയുന്നു 

ഒരു തടി ഫ്രേമിനുള്ളിൽ 

പൊട്ടാത്ത ഒരു കല്ലായിരുന്നു 

എന്റെ ഹൃദയം .


ആ കുഞ്ഞുവിരലുകൾ 

അക്ഷരങ്ങൾ അക്കങ്ങൾ 

കുത്തിക്കുറിക്കുമ്പോൾ   

കോരിത്തരിച്ചിരുന്നു 

എന്റെ മനസ്സും .


മടിയിൽവെച്ചു താലോലിച്ച 

പറഞ്ഞു പഠിക്കുമ്പോൾ 

സ്വപ്‌നലോകം കണ്ടിരുന്നു  

എന്റെ മിഴികൾ.

 

ആ.സ്ലേറ്റ് ഇന്ന്  വിങ്ങിപ്പൊട്ടുന്നു. 

എവിടെ വർണ്ണക്കുടകൾ 

എവിടെ ആരവങ്ങൾ 

എല്ലാം സ്‌ക്രീനിലാടുന്നു.   

ടാബും മൊബൈലും ചിരിക്കുന്നു 


മഷിത്തണ്ടുകൾ നിറയും 

ഇടവഴികളിൽ വന്നാൽ  

സ്‌ക്രീനിൽ എന്നെയും 

കാണിക്കണേ 

വിങ്ങിപ്പൊട്ടിയ ഹൃദയം 

ഒരു  സ്ലേറ്റ് കിടപ്പുണ്ട് 


Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...