# കനലടങ്ങാത്ത ചിത
കനലടങ്ങാത്ത ചിത കണ്ടത്
ഒരമ്മയുടെ കണ്ണിലാണ്
കാണുന്നു ലോകം
കണ്ണുകൾ മൂടിക്കെട്ടിയ
ആ അമ്മയല്ലേ യുദ്ദത്തിന്
അവരെ പറഞ്ഞുവിട്ടത്
എന്നൊരു വിഭാഗം.
കനലടങ്ങാത്ത ചിത കണ്ടത്
ആ പെൺമക്കളുടെ
കണ്ണീരിലാണ്
കാണുന്നില്ലെന്ന് ലോകം
സ്വർഗ്ഗത്തെ പ്രണയിച്ചു
കാല്പനികലോകം
കണ്ടപ്പോൾ ദൈവം
രക്ഷിക്കട്ടെ
എന്നൊരു വിഭാഗം
കനലടങ്ങാത്ത ചിത കണ്ടത്
യുദ്ധഭൂവിലാണ്
അവിടെ ദൈവങ്ങൾ
അവതരിക്കുമോ
ചർച്ചകൾ തുടരും
പ്രാർത്ഥന തുടരുക
അവരെ ദൈവം രക്ഷിക്കുമോ
അതോ കൈമലർത്തുമോ
കാലം തെളിയിക്കട്ടെ.
കഴുകന്മാർ രണ്ട്
വശത്തുമുണ്ട്
ഇന്ധനം കോരിയൊഴിച്ചു
ചിറകുവീശി
തീപടർത്തുമ്പോൾ
കറുത്ത ധൂമദൂളികൾ
നിറയുന്നു ,ശ്വാസംമുട്ടുന്നു
വിശാല ആകാശമേ
ഒരു സ്നേഹ മഴപെയ്തെങ്കിൽ.
മനസ്സൊന്നു ശാന്തമായേന്നേം.
No comments:
Post a Comment