ഒരു സായാഹ്‌ന പ്രണയം
സുമസുന്ദരിമാർ ഒത്തുചേർന്നു
കളിചിരി തീർക്കുമാരാമത്തിലെ
സായാഹ്‌നമെൻ പ്രണയം
മൂളിപ്പാട്ടുകൾ പാടിയവിടെപ്പാറും
കിളികൾക്ക് എന്തൊരുല്ലാസം..
കടക്കണ്ണാൽ നോട്ടം.
കാത്തുനിന്നൊരുവൾ
വർണ്ണക്കടലാസ്സ് ചെണ്ടുമായി
സ്പർശിച്ചു എനിക്കായി പകർന്നൂ
അന്തരാത്മപ്രണയ൦.
No comments:
Post a Comment