Monday 4 February 2019

തൊട്ടാവാടി പെണ്ണേ .

തൊട്ടാവാടി  പെണ്ണേ .
ലാവണ്യവതി നീയെന്നും
വീണ്ടും അമ്പല കുളക്കരയിൽ  കണ്ടു.

മെല്ലെചാരെച്ചെന്നു
ചിങ്കാരം ചൊല്ലി
തൊട്ടപ്പോൾ നുള്ളി
നോവിച്ചു നീ എന്നേ.

കാലിൽ തട്ടിതള്ളിയിട്ടു നീ എന്നെ 
മഞ്ഞു മൂടിയ കുളകടവിൽ .
ചോരപൊടിഞ്ഞിരുന്നു എന്റെകരങ്ങൾ .
കുളിരിൽ വിറകൊണ്ടു ചുണ്ടുകൾ .
കണ്ട്  കാറ്റിൽ അടിചിരിച്ചു പെണ്ണേ.

കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ
നിൻമിഴികൾ കൂമ്പിയദളങ്ങൾ.
നീ കരുതി  സ്നേഹപൂക്കൾ  .
പ്രണയ ശലഭങ്ങൾ ചുറ്റി പറന്നു.
ഞാൻ നിന്നെ നോക്കി നിന്നു
തൊട്ടാവാടി  പെണ്ണേ .

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...