Friday 8 February 2019

തുമ്പി തുള്ളി

    തുമ്പി തുള്ളി
കാവിൽ ആയില്യം പൂജയല്ലോ.
തുമ്പി തുള്ളി തുടങ്ങിയലോ
കുരുത്തോലപന്തലിൽ
കർപ്പൂരo  ഉഴിയുമ്പോൾ ..
പുള്ളുവൻ പുള്ളോത്തി പാട്ടുംകേട്ടെ
ചിങ്കാരമേളവുംകേട്ടുവെലോ.
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.


മിന്നും കസവുള്ള ചേലചാർത്തി
കയ്യിൽ കവുങ്ങിൻ പൂക്കുലകൾ  .
വെള്ളികുലുസിൻ മാറ്റൊലികൾ
മിന്നുംകൂന്തൽ അഴിച്ചാടി പെണ്ണ്.
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.


ചേട്ടന്മാർ ആർപ്പുവിളിക്കാനുണ്ട്
ചേച്ചിമാർ കുരവവിളിക്കുന്നുണ്ട്
കരിവീരന്മാർ എഴുന്നെള്ളിയെത്തവേ
തുമ്പി തുള്ളി തുടങ്ങിയലോ
കാവിൽ ആയില്യം പൂജയല്ലോ.

ആനന്ദ നൃത്തത്തിൽ പുഞ്ചിരിച്ചു
തുമ്പി തുള്ളി തളർന്നിരുന്നു
മഞ്ഞൾ ഇളനീരിൽ  സ്നാനം ചെയ്തു 
ആയിരം ദീപങ്ങൾ അവൾ തെളിച്ചു
കാവിൽ ആയില്യം പൂജയല്ലോ.
താനെ താനന്നെ താന താനെ
താനെ താനന്നെ താന താനെ


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...