Tuesday 26 February 2019

മിറാഷ്

മിറാഷ്
മിറാഷ് നീ
ഉയർന്നുപൊങ്ങി കരിമേഘങ്ങൾക്കും
മുകളിൽ നീ കൃഷ്ണപരുന്തായി
ധർമ്മ൦ ജയിക്കണം ..
ഭാരതഭൂമി കാക്കുക.
കൊക്കുകൾ കൂർപ്പിച്ചു
ചിറകുകൾ വിരിച്ചു
തീ പാറും കണ്ണുകളാൽ തിരഞ്ഞു ,
വിഷം തുപ്പും ഭീകരസർപ്പങ്ങൾ
മേയുന്ന പച്ചപടർപ്പിൽ താഴ്ന്നിറങ്ങി.
ക്ഷണനേരം കൊണ്ടു കഷണമാക്കി
രക്തദാഹ൦ തീർത്തു.
കാശ്മീരം ആ സ്വർഗത്തിൽ
പൊലിഞ്ഞ ജീവനുകൾക്കു
പ്രതിക്രിയ നടത്തി..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...