Monday, 18 February 2019

രണ്ടു കിളികൾ

 രണ്ടു കിളികൾ
അവർ രണ്ടു കിളികൾ
ചേലുള്ള ചിറകുളള ഇണക്കിളികൾ
കൊക്കുരുമ്മി  തൊട്ടുരുമ്മി
മലകൾ ,പുഴകൾ കാനനങ്ങൾ താണ്ടി
ഇളം കാറ്റിൽ ആടിപാടി .
കൂടു കൂട്ടാൻ ഒരു ചില്ലതേടി
അങ്ങനെ ഒരുസുന്ദരഭൂവിൽ
സമൃദ്ധമായത്തിമരത്തിൽ
താഴ്‌ന്നിറങ്ങി മധുര പഴങ്ങൾ രുചിച്ചു.

ഓരോ ചുള്ളി കമ്പുകൂട്ടി
ഒരു സ്വപ്നകൂടു തീർത്തു.
അവരുടെ സ്വപ്നം പൂവണിഞ്ഞു
ആ പെൺ കിളി മിന്നും
പൊന്നിൻ മുട്ടയിട്ടു .
അവർ മെയ്യാൽ പകരും
ചൂടിൽ കുഞ്ഞുഹൃദയം
തുടിച്ചു ...പുറം തോട്‌ പൊട്ടി
മൊട്ടു വിരിയുമ്പോലെ
ജീവശ്വാസം എടുത്തു
ഒരു കുഞ്ഞുകിളി ചിരിച്ചു .

ആ കളിച്ചിരി കേട്ട്
കരിനാഗം ആ മരച്ചുവട്ടിലെത്തി.
ഫണം വിരിച്ചു വാലിൽ
കുത്തിപ്പൊങ്ങി ചുറ്റിപിടിച്ചു
ആ തടിമരത്തിൽഫണംവിരിച്ചു
ചീറ്റി ചീറ്റി കൊത്തി കൊത്തി
ചുറ്റുംനോക്കി കണ്ണ് ഉരുട്ടി
നാക്കുനീട്ടി നക്കി ,മർമ്മരങ്ങളോടെ
 വിറച്ചുപഴുത്ത ഇലകൾ
 പഴങ്ങൾ പൊഴിഞ്ഞുവീണു .

അപായ സൂചനമണത്തറിഞ്ഞ
അണ്ണാര്‍ക്കണ്ണന്‍മാർ കുരങ്ങന്മാർ
അരികെ ഇലച്ചിലുകളിൽ
ചിലച്ചു ചിലച്ചു ചാടി പോയി
കലുഷമാം കാർക്കോടക വിഷം ചീറ്റി.
പടിപ്പുര എത്തിയ പാമ്പിൻറെ
തീക്ഷണമാ൦  കണ്ണിലേക്കു നോക്കി
ആ രണ്ടുകിളികൾ ചിറകുകൾ
വിടർത്തി കുഞ്ഞിനെ കാത്തു
കൊക്കുകൾ കൊണ്ടുകൊത്തി...

പക്ഷേ ,വിഷമുള്ള പല്ലുകൾ തൂവലുകൾ
ഓരോന്നായിപിഴുതെടുത്തു 
ചുളിക്കമ്പുകൾ ഒടിഞ്ഞുതൂങ്ങി
പ്രക്ഷുബ്‌ദമാം ആ കൊമ്പിൽ
കുഞ്ഞു കിളി വാവിട്ടുകരഞ്ഞപ്പോൾ
തുടങ്ങുന്നു  തീപാറും പോരാട്ടം
കരിനാകത്തിന് കണ്ണുകൾ
കൊത്തിപറിച്ചു ഒന്നായി ആ
രണ്ടുകിളികൾ ....ഒടുവിൽ
കൂർത്ത കൊക്കിനാൽ
കരിനാഗത്തിൻ തല അറുത്തെടുത്തു...

2 comments:

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...