Sunday, 24 February 2019

അനശ്വരമായ പ്രണയം

  അനശ്വരമായ പ്രണയം
മരണത്തെ എങ്ങനെ  പുൽകണം,
എന്ന് എന്നോട് ആരോ ചോദിച്ചു.
പ്രിയേ നമ്മുക്ക് ഒന്നായി മരിക്കണം
എത്രവട്ടം പറഞ്ഞിട്ടുണ്ട് ഞാൻ.


ഓർമ്മയില്ലാതെ നീ ഏറെക്കാലമായി
കിടപ്പിലാണ്..
തെക്കേമുറിയിൽ ആ പഴയകട്ടിലിൽ
നിന്നെപുണർന്ന് വിതുമ്പി കിടക്കണം.



ഒത്തിരിപേർ മക്കൾ, ചെറുമക്കളും ചുറ്റുo
നിൽക്കുമ്പോഴും എന്റെ വിറച്ചുണ്ടുകൾ
ചന്ദനം ചാർത്തിയ  നിൻ നെറുകയിൽ
മൃദുചുംബനം പകർന്ന് ,

ഗദ്ഗദമോടെ പറയുന്നു
അനശ്വരം മീ പ്രണയം ....


രാകിളികൾ തൻ പാട്ട് കേട്ടുവോ
കുളിർകാറ്റിൽ ദിവ്യഗന്ധo നിറഞ്ഞുവോ
പ്രണയ വർഷങ്ങൾ ഹർഷങ്ങൾ നിറയട്ടെ.
അവിടെ പുഞ്ചിരി ദീപങ്ങൾ
ഏന്തുന്ന  ഒരുമാലാഖയായി.
എൻ കൈപിടിച്ച്  ഉയർത്തെഴുന്നേൽക്കു .


ഹൃദയങ്ങൾ  പൊടിയുന്നപോലെ
എൻ ശ്വാസവും നിൻ ശ്വാസവും
ഒന്നായി ഉയരുന്നപോലെ ..
ആരൊക്കയോ തേങ്ങുന്നു.
ഈ ഒളിമങ്ങാത്ത രാവിൽ
സ്വർഗം വാതില്‍തുറക്കുന്നു..
പ്രിയതമേ , നമ്മൾ മരണത്തിലും ഒന്നാണ് .

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...