Wednesday 27 February 2019

ചതുപ്പുകൾ

      ചതുപ്പുകൾ
ചോര ഊറ്റികുടിക്കും ചതുപ്പുകൾ ,
പെട്ടുപോയി ആ കിളി
ചിറകുകൾ ഒടിഞ്ഞു
ഒരു ചതുപ്പിലായി.
കെട്ടിയിട്ടോ കാട്ടുവള്ളികൾ
ചുറ്റും നിൽപ്പൂ അരമേറും
ദർഭപുല്ലുകൾ....
ഇനി പറക്കാൻ കഴിയുമോ ?
നീറും മുറിവുകൾ ,
നിണം നിറയുമാകരയിൽ
എന്നിട്ടും വീര്യം ചോരാതെ
ശിരസ്സുയർത്തി നടന്നു .
ചതുപ്പിൽ കാത്തിരിപ്പിലാണ്
ഇനി വരും പുലരിയിൽ ആ കിളി
ചിറകുകൾ വീശി പറക്കാൻ .
അതിൻ കൂട് കരയുകയാണ് .

സ്വാന്തനത്തിൻ കാറ്റിൽ 
ആരവങ്ങൾ ഉയരവെ
ആയിരങ്ങൾ സാക്ഷിയായി

ആ സായാനം എത്തിയെ 
ചിറകുകൾ വീശികുടഞ്ഞു നീ
ധീരനായി വായുവിൽ ഉയരുക 
സന്തോഷമോടെ ചേക്കേറുക.
ആദരവോടുകൂടി നേരുന്നു 
അഭിനന്ദനം അഭിനന്ദനം.
        

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...