Thursday 7 February 2019

വെണ്ണിലാവിൻ പൊന്നാമ്പലെ

വെണ്ണിലാവിൻ   പൊന്നാമ്പലെ
എന്തേ ,ഈ പൂകവിളിൽ കണ്ണുനീര് ?
ശ്യാമയാംസുന്ദരി ആകാശമേടയിൽ
ചിരിച്ചും കളിച്ചും കെട്ടിപ്പുണർന്നുവോ,
നിൻ സൽഗുണ ദേവനാംശശാങ്കനെ.  


ഓരോയാമങ്ങൾ വാനംനോക്കി
പച്ചപത്രികൾ കഴുകിതുന്നി
പൊയ്കയാം മെത്തയിൽ വിരിച്ചു
കുഞ്ഞോളങ്ങളിൽ കാത്തിരുന്നു
നീ നിൻ പ്രാണനാം പ്രിയകാന്തനെ.


ഇടിവെട്ടിമഴപെയ്തു.ഹൃദയം പിടഞ്ഞു
നീ ചെളിക്കുണ്ടിലേക്കുവഴുതി വീഴവേ.
ദൃഢപ്രണയത്തിൻ ശക്‌തിയിൽ
വിദൂരെ ആ മേഘപാളികൾ പിളരുന്നു ...

പാൽനിലാവിൻ കരങ്ങൾ വന്നുതൊട്ടു. 
പൂവേ നിൻ കണ്ണീർതുടച്ചു

 രാകിളികൾപാടി ,നക്ഷത്രങ്ങൾ മിന്നി
നിന്നെയൊരുക്കി ദേവസുന്ദരിയാക്കി
ഇളങ്കാറ്റിൽ  പ്രണയസുഗന്ധംനിറഞ്ഞു .
വെണ്ണിലാവിൻ  പൊന്നാമ്പലെ പൊയ്കയിൽ .
മധുവിധുരാവിൻ ആഘോഷമായി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...