Sunday, 11 November 2018

ഓലകിളികൂട്

 ഓലകിളികൂട്

  കൈതോടിനു അരികത്ത്
തെക്കേത്ത് ഒരു തെങ്ങുണ്ട്
ആ ഒറ്റ കൊന്നതെങ്ങിൽ
ഓലകിളികൂട് ഉണ്ട് ..
മഞ്ഞളിന്  നിറമുള്ള
കുരുത്തോല ആടാനുണ്ട്
പൂക്കുലകൾ കയ്യിലെടുത്തു
അണ്ണാറക്കണ്ണൻ തുള്ളാറുണ്ട്
കിളികള്തന്  കച്ചേരിപാട്ടിനൊപ്പം
കാറ്റേകും ഇലത്താളമുണ്ട്.

തെക്കോട്ടും വടക്കോട്ടും
തെങ്ങാകെ അനങ്ങുമ്പോൾ
അമ്മക്കിളി പുലമ്പാറുണ്ട്
കാലം തെറ്റിമഴപെയ്യും
കടലാകെ തിരകളുണ്ട് .
കുഞ്ഞുകിളികൾ നനയാവിധം
ഓലകീറുമെടയണം
മിഴിയടക്കാതെ മഴയൊലിക്കാതെ
ആ പവിഴകൂടുകാക്കണം.


വാനം മേലെ മുടിവെടുത്തു
ഇടിമിന്നൽ പറന്നടുത്തു
ഒറ്റകൊന്നതെങ്ങിൽ ആകെ
തീ പടർന്നു .അയോ ..തീ പടർന്നു
അമ്മക്കിളി കരഞ്ഞു കരഞ്ഞു
മേലേക്ക് ഉയർന്ന് പൊങ്ങി;
കുഞ്ഞിക്കിളികൂടോ
കരിഞ്ഞു കരിഞ്ഞു
അല്പപ്രാണികളുമായി
തോട്ടിൽവീണു...        

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...