Saturday, 24 November 2018

ആ മണ്ണ്ചിരാത്.

ആ മണ്ണ്ചിരാത്.
നിൻ കണ്ണുകൾ പോലെയാ൦
മണ്ണ്ചിരാത്.
അഴകേറും കരിമഷിയിൽ
ആ മണ്ണ്ചിരാത്.
ഒന്ന് തൊട്ടപ്പോൾ
എൻ വിരൽതുമ്പിൽ
മഷി പടർന്നു ..
ആ എണ്ണ കണ്ണീർ
മിഴി ഓരത്തു
തുളുമ്പി നിന്നു.
അണയ്ക്കുക ഇല്ല 
ദീപ്തി,  നമ്മുടെ 
നിശ്വാസവും വിശ്വാസവും 
ചേരും മനസ്സ് ഒന്നല്ലെ
ദിനരാത്രങ്ങൾ
കണ്ടിരിക്കാൻ
സ്നേഹദീപമേ
എൻവിരൽതുമ്പാൽ
തൊട്ടു തലോടി, 
പുഞ്ചിരി വെളിച്ചത്തിൽ 
ഞാൻ അടുത്തിരികാം.

ആ കണ്ണുകൾ.
കരിമഷിയെഴുതിയ
മൺചെരാതായി
തിളങ്ങുന്ന മിഴികൾ.
മൺവിളക്കെൻ കൈ വെള്ളയിൽ
താലമാർന്ന് നില്ക്കേ,
ഉലയാതെ തുറിച്ചു നോക്കുന്ന
കൃഷ്ണമണി പോൽ
തിളങ്ങും ആത്മദീപമായി.
കല്ലുവിളക്കിൻ മേനിയിൽ
കൈകൾ തുടക്കുമ്പോൾ
കൃഷ്ണമണിയാട്ടം പോലെ
ദീപത്തിന് ചാഞ്ചാട്ടം
ആ എണ്ണ കണ്ണീർ
മിഴി ഓരത്തു
തുളുമ്പി നിന്നു
എൻ വിരൽതുമ്പിൽ
കരിമഷി പടർന്നു ..
അണയ്ക്കുക ഇല്ല
ആ മണ്ണ്ചിരാതുകൾ
ദിനരാത്രം ജീവ
ശ്വാസവും വിശ്വാസവും
പകരാൻ കരങ്ങൾക്ക്
ശക്തിയുണ്ട്
സ്നേഹത്തിന്
ഒളിമങ്ങാത്ത
ആ കണ്ണുകൾ കാണാൻ
ഒത്തിരി ഇഷ്ടമാണ് .
vblueinkpot.blogspot.com


No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...