Thursday 22 November 2018

ചൊവ്വയിൽ പോകാനൊരുങ്ങുന്ന നാട്ടുകാരാ

"ചൊവ്വയിൽ പോകാനൊരുങ്ങുന്ന നാട്ടുകാരാ"
 നീ കരുതുക ഇത്തിരി വിത്തുകൾ
മാത്സര്യത്തിൻറെ ജീനുകൾ  അടർത്തിമാറ്റിയ വിത്തുകൾ
മത രാഷ്ട്രീയ പോഷണം അതിനുവേണ്ട
കരുതുക പരിശുദ്ധിയാം വർഷജലം ,
കരുതുക പ്രാണന് പ്രാണവായു
പിന്നെ നിന്റെ നാടിൻറെ മണമുള്ള മണ്ണും.

ആ വിത്തുകൾ മുളപ്പിക്കുക
ഈ സ്വർഗ്ഗ ഭൂമിതന് യെശസ്സുഉയർത്തുക
സ്നേഹത്തിനു വസന്തം തീർക്കുക
അതിൽ നിറയും പഴങ്ങൾ കഴിക്കുക
സമയം കിട്ടുമ്പോൾ ഏലിയൻ കൂട്ടുകാരുമായി
സെൽഫി ചിത്രങ്ങൾ പകർത്തി
അയച്ചുതരിക. thumbs up
നിൻറെ റോക്കറ്റ് ഭ്രമണ പദത്തിന് അപ്പുറം

പോകാനൊരുങ്ങുന്നു..
ഞാൻ ഒരു ചക്രവ്യൂഹത്തിലാണ് കൂട്ടുകാരാ
ആശംസകൾ ആശംസകൾ

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...