Wednesday, 14 November 2018

The OX

     ആ കാള 
കീർത്തനങ്ങളിൽ  നിറയും
ദേവവൃഷഭ പ്രീതിയാർന്ന 
കാളകെട്ടു  ആഘോഷം,
മണികെട്ടിയ വീരമാണിക്യൻ
ആ കാള. 
 
കൊമ്പുകുലുക്കി വമ്പുകാട്ടി
വരമ്പത്തു നീന്നു  ആ  കാള .
ആർത്തിരമ്പി കാണികൾ
ആഹ്ലാദമാർന്നു കരകളെല്ലാം

കലപ്പകെട്ടി നിലമുഴുതു
കർഷകന്റെ വിയർപ്പുകണ്ടു 
ചക്രഗതിയ്‌ക്കൊപ്പം നീങ്ങി
 ഗ്രാമചന്തത്തിനു മാറ്റേറുമാ കാള.

കുളമ്പടി മണിനാദം കേൾക്കാം ,
പോരിനിറങ്ങി വിജയം കൊയ്തു  
വീര്യം ചോരാതെ പലവഴികളിൽ
 ജീവിതഭാരം ആർക്കോവേണ്ടി
താങ്ങിനിൽപൂ  ആ കാള .

വേഗതയേറിയ നാട്ടിൽലിന്നോ-
ശകടത്തിന് തണ്ടുകൾ താങ്ങി
അടരാകണ്ണീർ പീളയിൽ .
കാഴ്ചമങ്ങി നിന്നു ആ   കാള .

ചാട്ടകൾ തീർക്കും പീഡകൾ
ഈച്ചകൾ നക്കും ചതവുകൾ
പാശം  കെട്ടിയ ജീവിതം
വലിച്ചികൊണ്ടു നീങ്ങുന്നാ കാള.

വാർദ്ധക്യമെത്തി കലപ്പയും
ചക്രവും അകറ്റിടുമ്പോൾ ത
കശാപ്പുകാരന്റെ കത്തിയ്ക്ക്
 ബലിമൃഗമായിതാ ആ കാള .


ഖഡ്ഗം ഏന്തി കുതിക്കുന്ന കുതിരകൾ
വിഴുപ്പ്ചുമ്മി നടക്കുന്ന കോവർകഴുതകൾ.
ഉഴുവാനറിയാതെ  മനുഷ്യനെയറിയാതെ
ഇന്നുമുണ്ടെത്രയോ ജന്മങ്ങൾ 
ജീവിത കമ്പോളങ്ങൾ താണ്ടുമ്പോൾ 
മറന്നുപോകരുത് ആ  കാളയെ .

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...