Thursday 22 November 2018

"തുളസി"

"തുളസി കൃഷ്ണ തുളസി"
സ്‌നേഹഹർമ്യത്തിന് പടിവാതിലിൽ
എന്നും വസന്തമാണ്നീ
പൂജിച്ചു കൈതൊഴുത്‌ ഞാൻ
തുളസി കൃഷ്ണ തുളസി.
കുങ്കുമംചാർത്തിയ പൊന്ന് പുലരി,
പച്ചപുടവ തുന്നി ദിപത്രികളില്.
ജലധാര നടത്തിഞാൻ ചെറുതണ്ടിൽ,
വര്ണക്കുടമാറ്റം നടത്തിയാപൂത്തുമ്പികൾ.
തിരുമുറ്റം നിറയട്ടെ തായ് വേരുകൾ,
സ്നേഹസ്മിതം പകരട്ടേ പൂമിതളുകൾ..
പുഷ്പവല്ലരി നീ ഒരു നൂൽച്ചരടില്,
ഭഗവാൻറെ തിരുമാറിൽ പ്രേയസിയായി.
ഹൃദയത്തിന് മണിനാദം കേട്ടൂറങ്ങി.
പ്രണയത്തിനു പാവനമാം ശ്രീകോവിലിൽ.
പ്രണയത്തിനു വേദനയോ
ഭക്തിതന് നിർവൃതിയോ
എന്റെ കണ്ണുനീര് വഴുതിവീണു
തുളസി കൃഷ്നതുളസി …..

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...