Tuesday 20 November 2018

ഒരു പിടിച്ചോറിൻ മഹത്വo

ഒരു പിടിച്ചോറിൻ മഹത്വo
മുഴുവൻ കഴിക്കാതെ ഒരുപിടിച്ചോറു ബാക്കിയാക്കി
ചോറ്റുപാത്രം കുലുക്കി ഉച്ചച്ചൂടിൽ തുറന്നാ
മണ്ണിലേക്കു വലിച്ചെറിഞ്ഞു
പരിമണം മാറാത്ത ചോറ് .
ആ ഒരു പിടിച്ചോറിൻ മഹത്വം അറിയാതെ
ഞാൻ മണ്ണിലേക്കു വലിച്ചെറിഞ്ഞു.
മണ്ണിലും കരീലകളിലുമായി പതിച്ച
മൃദുവാം തൂമ്പപൂപോലെയാം
ചോറിലേക്ക് ഉറ്റുനോക്കിനിന്നു.
അപ്പോൾ കലപില പറഞ്ഞിരുന്ന
കാകനും പെണ്ണും ആഞ്ഞിലി
കൊമ്പിൽ നിന്നും താഴെപറനെത്തി.
മന്ദം മന്ദം മണം പിടിച്ചു
മ്യാവോ മ്യാവോ ഉറക്കെ കരഞ്ഞു
സുന്ദരി പൂച്ചയും പറമ്പിലെത്തി.
ഇത്തിരി നേരംകൊണ്ടാ വെള്ളാരം മണലാകെ
ഒത്തിരി കുഞ്ഞുറുമ്പുകൾ നൃത്തം ആടി
നിര നിരയോളം നൂറോളം അവകാശികൾ.
കൗതുകമോടെ അടുക്കള പടിയിൽ
ഞാൻ ചാരി നോക്കിനിന്നു.
അറിയുക ഒരു പിടിച്ചോറിൻ മഹത്വം,
കൂട്ടിലെ കുഞ്ഞുകിളികൾക്കു പകരുവാൻ
കൊക്ക് നിറച്ചാ പക്ഷികൾ പറന്നുപോയി.
സുന്ദരിപൂച്ചയും പെറുക്കികഴിച്ചു
കൈ നക്കി തുടച്ചു കൈതകാട്ടിൽ ഉറക്കമായി.
ചെറുതരികൾ പോലും കളയാതെ
ചുമന്നെടുത്തു കുഞ്ഞുറുമ്പുകൾ
നാട്ടുമാവിൽ ഇലകൾ ഒട്ടിച്ചാ
പത്തായപുരകളിൽ നിറച്ചു ആനന്ദമോടെ.
പകരാം ഓരോ ഇലകളിൽ ബാക്കിയുള്ള ചോറ്
ചവിട്ടി തേക്കരുത്,മണ്ണിൽ വലിച്ചെറിയരുത്.
അവകാശികൾ ഏറെയുണ്ട് ,മഹത്വം ഏറെയാണ് .
കാലേ അടുക്കളയിൽ കല്ല് അടുപ്പിൽ
വിറകും കൊതുമ്പും വെച്ച് ഊതി ഊതി
വേവിച്ചെടുത്താ പുഞ്ചനെല്ലിന്‌ ചോറ്
'അമ്മ പകർന്ന സ്നേഹത്തിന് ചോറ്.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...