Friday 16 November 2018

ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

കരകൾക്കെന്നും അഴകേറുന്ന
 സൂര്യോദയം ഉണ്ട്, ചെട്ടികുളങ്ങര അവിടുണ്ട്.
കുമ്പംവന്നാൽ പതിമൂന്നുകരകൾ
വലംവെക്കും  അമ്മഅവിടുണ്ട്.അവിടുണ്ട്
ഓരോഗൃഹങ്ങളിൽ നിറയുന്നു ദീപങ്ങൾ
ഓരോ വഴിയും നിറയും വാദ്യമേളങ്ങൾ..
ഓരോ അകതാരും  നിവേദ്യങ്ങൾ 
ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

ആർപോ ഹിയോ ഉച്ചേവിളിച്ചു
അബാലവൃത്തം ഒത്തുപിടിച്ചു,
വള്ളികൾ പോലെ നീണ്ടവടങ്ങൾ
കെട്ടിയ അംബരചുംബികൾ തേരുംകുതിരകൾ
ചഞ്ചലമില്ലാ ചങ്കുറപ്പോടെ  പല വയലുകൾ താണ്ടി
തിരുസന്നിധി എത്തി വലംവെക്കുമ്പോൾ
ചെട്ടികുളങ്ങര അമ്മകൂട്ടുണ്ട്.

തേര് ത്തണ്ടുപിടിച്ചു മലർച്ചെണ്ടതുപോലെ
അഴകേറും പ്രഭടകൾ പൂഅല്ലികൾ പോലെ
ഇളംകാറ്റില് ആടുന്നു.
നക്ഷത്രദീപങ്ങൾ വെട്ടിതിളങ്ങുന്നു
സൗരയുധം ഭൂവില് കണ്ടതുപോലെ
കുംഭഭരണി എന്നുടെ ഗ്രാമത്തിൽ .
ചെട്ടികുളങ്ങര അമ്മഅവിടുണ്ട്.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...