Tuesday, 30 April 2019

അമ്പലപറമ്പിലെ പ്രണയം

അമ്പലപറമ്പിലെ പ്രണയം
പതിവായി ഞാൻപോകുന്നൊരു
ഉണ്ണി തേവർതൻ അമ്പലത്തിൻ
ആ പഴയ ആനക്കൊട്ടിലിൽ
കുമ്മായം തേച്ചാതൂണിൻറെ
കോണിൽ കണ്ടു രണ്ടിണപ്രാവുകൾ

അവിടിവിടെ പാറിയവർ
ചോട് വെച്ചു അരിമണികൾ
കൊത്തിയെടുത്തുo ശ്രീകോവിലിനു
ചുറ്റും പ്രദിക്ഷണം ചെയ്തു.


മണികൾ മുഴങ്ങവേ കതിനകൾ പൊട്ടവേ
സ്വപ്നാടനത്തിന്റെ ചിറകുവീശി ഉയർന്നു
അരയാൽ കൊമ്പിൽ കൊക്കുരുമ്മി
മൈഥുന സല്ലാപങ്ങളിൽ  രണ്ടിണപ്രാവുകൾ.

സ്പാതാഹ തിരക്കുകൾ കഴിഞ്ഞപ്പോൾ
ആ കുമ്മായ തൂണിൽ ഓരോ
ചുള്ളിക്കമ്പുകൾ കൊത്തിയെടുത്തു
കൂടുകെട്ടി ജാഗരൂകരായി അടയിരുന്നു.
ഫലപ്രാപ്തിയിൽ ആ കിളികൾ
തൻ കുറുകൽ ഞാൻകേട്ടിരുന്നു.


Monday, 29 April 2019

ചെംകതിരോൻ

ഹോയ് ,ചെംകതിരോൻ കാലെ
ഉഴുതുമറിച്ചു  കറ്റക്കാർ മേലെ
ഓരോകുടം വെള്ളംതളിച്ചു
വരമ്പുകൾ കെട്ടി നട്ടുവളർത്തി
ചന്തമേറും പൂക്കൾ നിറയെ

കൂട്ടത്തിൽ കുങ്കുമപ്പൂവുണ്ട് ,
കിലുങ്ങുന്ന മഞ്ഞണികൊന്നയും
നിര നിര ചാഞ്ചാടും വെള്ളപ്പൂക്കളുണ്ട്
ആകാശ നീലപാടം കാറ്റിലാടുന്നപോലെ.

 ഇന്ദ്രധനുസ്സ്‌ കുടമാറ്റി
ഉർവരെ നിന്നെ നോക്കി
കതിരവൻ പുഞ്ചിരിതൂകി
ചിറകടിച്ചു കിളികൾ പാടിപറന്നുയർന്നു


Sunday, 28 April 2019

രാരിരം രാരി രാരോ

 രാരിരം രാരി രാരോ
അച്ഛൻറെ സ്വപ്നങ്ങളയല്ലെ
അമ്മതൻ പ്രാർത്ഥനയല്ലെ
സ്നേഹത്തിൻ പൂനിധിയാം
പൊന്നുണ്ണി കണ്ണാ വാ വാ.

ഉണരുമ്പോൾ മൊട്ടിടാപൂവ്
തേൻ ചുണ്ടിൽ മുത്തമിടുമ്പോൾ
പിച്ചവെക്കും  പുഞ്ചിരിചെപ്പിൽ
നിറയെ കൊലുസിൻ മേളം

'അമ്മതൻ മാറിൻചൂടിൽ
വിരിയുന്ന വർണ്ണശലഭം
കരയുമ്പോൾ കണ്ണീരൊപ്പാൻ
'അമ്മതൻ അമ്മിഞ്ഞിപാൽ

അമ്മുമ്മതൻ കൈപിടിക്കും
അമ്പലത്തിൽ പോയിഇരിക്കും
അമ്പോറ്റി നാമം ജപിക്കും
പാൽപായസം നുണയും

വെള്ളാരം മണൽവാരി
മെയ്യാകെ പൊതിയുമ്പോൾ
കൊതിതീരെ തുള്ളികളിക്കാൻ
തെളിനീരിൽ കുളിവേണ്ടെ

മുത്തശ്ശൻറെ മുറുക്കാൻചെല്ലം തട്ടികൊട്ടി കളിക്കും
കുസൃതികൾ  കാട്ടി മിഠായിക്കും ശാഠ്യം.
കണ്ണെഴുതിപൊട്ടും കുത്തി 
പട്ടുടുത്തു ചമഞ്ഞൊരുങ്ങി
അച്ഛൻറെ മടിയിലിരുന്ന് ചോറുണ്ണാൻ
കണ്ണാ ഓടി വാ വാ...

Saturday, 27 April 2019

Sale mega sale


Sale mega sale

Wow! For Consumer world

Commodities exhibited

In the open field

With a trademark

A culture for sale

It’s the sale of relations

It’s the sale of emotions

Father for sale

Mother for sale

Wife for sale,

Kids and Kins for sale...

Organs for sale

Home for sale

Village for sale

Country for sale

Everything ready for sale

Human culture in "the vale of tears"


Friday, 26 April 2019

ഹൃദയം ഒരു മഷിക്കുപ്പി

   ഹൃദയം ഒരു മഷിക്കുപ്പി
എൻ ഹൃദയമൊരു മഷിക്കുപ്പിയാണ്.
സ്ഫടികമാം ഹൃദയത്തിൻ കോണിൽ
നേർത്തവിള്ളലുണ്ട്.
വിരഹവേദനയാൽ അതിലൊരുകുഴലിൽ,
തളംകെട്ടിയ ഇത്തിരിനീലമഷിയുണ്ട് .
അതടർന്നു വീഴും മുമ്പേനിനക്കായി
എൻ ഹൃദയത്തിൻ മഷിയിൽ എഴുതാമൊരു പ്രണയകാവ്യം.
എന്നോടൊപ്പം നീലവാരിധിതീരത്തു നീലഗിരിപ്പൂക്കളും
നീലകിളികളും നീലാമ്പൽപൊയ്കയും
തേടുന്നു നിൻലാവണ്യമാം നീലമിഴികളെ
നീലിമേ നിന്നെ എനിക്ക് ഇഷ്ടമാണ്.
ഹൃദയത്തിൻ നീലമഷിയിൽ എഴുതാമൊരു പ്രണയകാവ്യം.

നീലാകാശത്തുപാറും മയിൽ പേടയാം
നീ എത്രയകലെയാണ്..
മനുഷ്യജനസ്സുകൾ തീർത്താമതിലുകളിൽ നമ്മള്തൻ
സ്നേഹഹൃദയമുരുകുമ്പോൾ ,നീ ഉയർന്നു പറക്കുക.
നീലിമയിൽ പ്രണയത്തിൻ കുളിർമഴയുമായി വാ.
മരുന്നും മന്ത്രവും എനിക്കുവേണ്ട
വിറയാർന്നയെൻ കൈകളിൽ തരുമോ
പൊൻതൂവലിൻ സ്നേഹസ്പർശനം
എൻ ഹൃദയത്തിൻ മഷിയിൽ
നിനക്കായി എഴുതാമൊരു പ്രണയകാവ്യം
നിനക്കായി എഴുതാമൊരു പ്രണയകാവ്യം.

ഒറ്റിയവൻ യൂദാസ്

ഒറ്റിയവൻ യൂദാസ്
മുപ്പത് വെള്ളിക്കാശിനു ഒറ്റിയവൻ യൂദാസ്
നീ ദൈവത്തെയൊറ്റി വിശ്വാസികളെ ഒറ്റി
പെറ്റവയറിനെ ,പോറ്റിയ നാടിനെ...
എന്തിനുവീണ്ടും പവിഴദീപുകളിലെത്തി ?
വഴിപാടുകൾക്ക് നടുവിലൊരു ഭിക്ഷുവായി.
ദുരസ്ഥിതി തീർക്കാൻ തോക്കും ബോംബുമായി
ദുർവിചാരങ്ങളോടെ ചോരക്കൊതിയനായി.
നീ മാലഖമാർതൻ ചിറകുകൾചിന്തി
വരി വരിയായി നിന്ന കുഞ്ഞുപുഷ്പങ്ങളെ
മാംസതുണ്ടുകളാക്കി...പൊട്ടിതെറിച്ചു.
ഒറ്റുകാരാ വെള്ളിക്കാശുകൾ ചിതറി
കടലുകൾ കലിതുള്ളുന്നു,
സൂര്യൻ കത്തിജ്യോലിക്കുന്നു,
വൈരനിര്യാതനങ്ങൾ പുകയുന്നു...
ഏദൻതോട്ടമിതു അകപ്പൊരുളറിയുക.
മതിയാക്കുവിൻ നീചവിശ്വാസപ്രമാണങ്ങളെ.

Tuesday, 23 April 2019

മുക്കുറ്റി

    





 മുക്കുറ്റി
സംക്രമപുലരിയല്ലെ ചെമ്മെ
മുക്കുറ്റി കുളിച്ചൊരുങ്ങിനിന്നു.

പച്ചിലപ്പാവാട കാറ്റിൽ അനക്കി
നൂൽവേരുകളാംകൊലുസ്സുകൾ കിലുക്കി


തങ്കകാശിമാല പൂക്കൾ ചാർത്തി
ചന്തമേറിയാടി, കളംവരച്ചു തൊടിയിൽ.

ആചടുലമിഴികൾ ചാറ്റല്മഴനോക്കി
പൂമ്പാറ്റകളോടൊപ്പം പുഞ്ചിരിതൂകി നിന്നു.

നിൻറെ സഹൃദയസല്ലാപങ്ങൾ
കേൾകാതെ മിണ്ടാതെ പോയാൽ...

പിന്നെ ദുസ്സഹമാകും
പൂവേ എൻറെ പുലരികൾ.


Monday, 22 April 2019

"ഭൂമി" നീലച്ചിറകുള്ള പക്ഷി

 "ഭൂമി"  നീലച്ചിറകുള്ള പക്ഷി 

ഭൂമി നീ നീലച്ചിറകുള്ള പക്ഷി
ഒരു നിശ്‌ചിത ഭ്രമണപഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
നിൻ ചിറകുകൾ നീലക്കടലുകൾ
നിറയുന്നയലകൾ തൻ കുളിർമ്മയിൽ
ചാഞ്ചാടുന്ന തൂവലുകൾ മാമരങ്ങൾ.
എത്രസുന്ദരമീ പക്ഷിതൻ  ഭ്രമണ൦ .
മഹത്തരമാ വെളിച്ചമേകും 
താരകൾ സൂര്യചന്ദ്രന്മാർ
ദിനരാത്രം നിറക്കുന്നു ജീവതാളം.
കേൾക്കാ൦ ധമനികളാം 
നദികളിൽ തരംഗിണിരാഗം
ഇത്തിരിനേരമീ  പക്ഷിയെ നോക്കിനിൽക്കാം
ആ ചിറകുകൾ തലോടി 
തൂവലായ ഒരുതൈ നടാം.
പുക മഞ്ഞും യുദ്ധകാഹളവും നിറയുമ്പോൾ
നീലചിറകുള്ള പക്ഷി ,നിൻ കാഴ്ച്ച മങ്ങരുത്
രാപ്പകലുകൾ താളം തെറ്റാതെപാറുക.
ഹേയ് പ്രാർത്ഥിക്കാം,
 മുറിവുകളുമായി  നീലമേനിതൻ
അഴകിൽ നിശ്‌ചിത ഭ്രമണ പഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
"ഭൂമി"  ആ നീലച്ചിറകുള്ള പക്ഷി.

Saturday, 20 April 2019

താമരെ

പ്രിയ താമരെ  പ്രിയ താമരെ
സർവ്വശക്തനാ സൂര്യൻറെ പ്രണയിനി.
നിളയിലെ കുഞ്ഞോളങ്ങൾ തുള്ളി തലോടുമ്പോൾ
കുങ്കുമ വർണ്ണദളങ്ങൾ വിടർത്തിയാടും
പെണ്ണേ നിന്നെ കാണാൻ എന്തുരസം.

ഹിമബിന്ദു തീർത്ത ചമയങ്ങൾ ഓരോന്നും
പുലർകാലകിരണങ്ങൾ അടർത്തിമാറ്റി.
മലരേനിൻ പുഞ്ചിരിയിൽ പ്രണയ -
സൗരഭ്യമേകും കുളിർകാറ്റൊന്നു വീശി.
നിളയിൽ കുളിർകാറ്റൊന്നു വീശി.


അറിയില്ലാരുമീ പ്രണയോർജ്ജ താണ്ഡവം
നിൻ സിരകളിൽ നോവായിനിറയുമ്പോൾ
മൃദുലദളങ്ങൾ കേഴുന്നു ചുരുണ്ടു കരിയുന്നു
കനലാ മീ സ്നേഹം കപടമാ മീ സ്നേഹം.
പ്രിയ താമരെ പ്രിയ താമരെ .

The Ultimate War

The Ultimate War

Be alert, the war for water
Began in the lands of the dominant race
For mud pot water
Now break the ice caps
Now drain the sea,
Burst the clouds...
Plead to skies
Give me some drinking water,
Through bare mountains and land
They wandered far-off in the sunlight
when they got it, Starts fights in the streets.

Streams in the forest turned into soft drink bottles
woody trees made into polished sculptures.
Drained the lungs of the earth
Arise soon, recover with lush
So save little drops of life.
Save the earth from the Ultimate war.
Vinodkumarv

Friday, 19 April 2019

കവിത എഴുത്തുക്കാരൻ.

     കവിത എഴുത്തുക്കാരൻ.
"രാഷ്ട്രീയം" കവിയെഴുതുമ്പോൾ
അത് വലിയചർച്ചകൾ ആകാറുണ്ട് .
രക്തം തിളയ്‌ക്കുകയാണ്.
"മതം" പറഞ്ഞുഎഴുതുമ്പോൾജ്ഞാനിയാക്കി
ശ്ലാഘനീയ കാവ്യങ്ങൾ പരിഭാഷയാക്കി
കവിത എഴുത്തുകാരന്‌ ആവേശം.
സത്യത്തിൽ, "ജീവിതസത്യങ്ങൾ"
എഴുതുമ്പോൾ തന്ടേമില്ലാതെ
കൈകൾ വിറകൊള്ളുകയാണ്
കണ്ണീരിറ്റുവീണു അക്ഷരങ്ങൾ മായുകയാണ്
ഉള്ളകം നോവുന്നു..... കവിത എഴുത്തുക്കാരൻ.
എഴുത്തു നിർത്താൻ തോന്നാറുണ്ട്.

ജലത്തിനായി യുദ്ധം.

ജാഗ്രത ,ജലത്തിനായി യുദ്ധം.
ജലമതികാട്ടിയ ഒരു ജനത
ഒരുകുടം ദാഹജലത്തിനായി
അലറി തെരുവുകളിൽ യുദ്ധംതുടങ്ങി.
കാട്ടരുവികൾ കൊക്കകോളയാക്കി
തണൽമരങ്ങൾ ചിന്തേരിട്ടു ശില്പങ്ങളാക്കി.
ചെലവാളികൾ ജീവനാഡികൾ മുറിച്ചുകെട്ടി.
അഹന്തയേറി, കടൽ വറ്റിച്ചുവേണമെങ്കിൽ,
മേഘമാലകൾ പൊട്ടിച്ചു വേണമെങ്കിൽ.
മഴ മുത്തുകൾ വാരിവിതറുമെന്ന് .
ഒരുകുടം ദാഹജലം തരുമോ
ജലാർണ്ണവങ്ങളെ ,ഹിമപർവ്വതങ്ങളെ
കൈക്കുമ്പിളുമായി നിൽക്കാം
ജീവാമൃതുമായി ധുനിനിറയ്ക്കു,
സുന്ദര ഭൂമിയെ വീണ്ടെടുക്കാൻ.
Vinod Kumar V

Thursday, 18 April 2019

ഒരു അഞ്ചലോട്ടക്കാരൻ

ഒരു അഞ്ചലോട്ടക്കാരൻ
വടക്കു ദിക്കിൽ നിന്ന്
അങ്ങ് തെക്ക് ദിക്കിലേക്കു
കൊണ്ടുപോയത് ഒരു
തേങ്ങും പിഞ്ചുഹൃദയം...
നിങ്ങൾ ഒരു ശാന്തിയോ ശിപായിയോ
മുറിവുകൾ മൂടുവാൻ
അഞ്ചാതെ വളയം പിടിച്ച
സ്നേഹകരങ്ങൾക്കു ഇനിയും
സംരക്ഷിക്കാൻ കഴിയട്ടെ.
ഓടുക ധീരനായി
ദൈവത്തിൻ സ്വന്തം നാട്ടിൽ.
ആ ദേവസ്ഥാനം.....
പിഞ്ചുഹൃദയം ദേവാലയം.

Tuesday, 16 April 2019

ഒരു അപ്പൂപ്പൻതാടി

ഒരു അപ്പൂപ്പൻതാടി
കണ്ടുഞ്ഞാൻ "ഒരു അപ്പൂപ്പൻതാടി"
പുലരിയിൽ ജാലകവാതിലിനരികെ.
ഖിന്നതചൊല്ലാൻ വന്നതുപോലെ...
തുരുമ്പിച്ച ജനൽകമ്പികളിൽ തപ്പിത്തടഞ്ഞു
വിറകൊണ്ടു വീഴാൻപോകവേ
കയ്യിൽ പിടിച്ചു ആ ജരയിൽ തലോടവേ
ചടച്ചൊരാമേനിയിൽ സൂര്യതെളിച്ചം നിറഞ്ഞു .
ആ അനവദ്യ സ്നേഹ൦ സമ്മാനിച്ച
എൻ ജീവിതസമ്മാനങ്ങൾ കാട്ടികൊടുത്തു.

എൻറെ സ്നേഹചുംബനത്തിൽ നിശ്വാസത്തിൽ
ഒരു വെള്ളശലഭമായി അപ്പൂപ്പൻതാടി ഉയർന്നു.


മൃദുമന്ദസ്മിതംതൂകി ആലോലമാടികാറ്റിൽ.
പൂമരകൊമ്പിൽ ജിമിക്കിപോലെ ഞാലിക്കിടന്
പൊൻകതിർ പാടതേക്ക് നോക്കിപറന്നു ..
വരമ്പിലൂടെഞാൻ ഓടിയെത്തവെ.
കൈയെത്താദൂരത്തേക്കു കുതിർന്നു മാഞ്ഞുപോയി.
എത്രയോ ബാല്യങ്ങൾ കൊതിക്കുന്നു
ഒറ്റതിരിഞ്ഞ,അപ്പൂപ്പൻ താടിയിൽ തലോടാൻ .


Saturday, 13 April 2019

വിഷുകൈനീട്ടം.


വിഷുകൈനീട്ടം.
മേടമാസപുലരി കണിയൊരുക്കി
ഇനി കണ്ണനുനൽകണം വിഷുകൈനീട്ടം.
അപ്പോഴെ ,കണ്ണൻ വീട്ടുപടിയിലെത്തി.
തിരുമുറ്റത്ത് കൂമ്പിയമിഴികൾ തുറന്നു
തുളസിയും തുമ്പയും പുഞ്ചിരിച്ചു.
തഴുകവേ ,ചുറ്റും ചിത്രവർണങ്ങൾനിറഞ്ഞു.
തീർത്ഥകുളങ്ങൾ ആമന്ദം തുള്ളി.
നെൽ പാടങ്ങൾ ഇളംകാറ്റില് കുണുങ്ങി.
മംഗളം പാടുന്നു സർവ്വം.
ആ പിഞ്ചുപാദങ്ങളിൽ നൂപുരങ്ങൾ മിന്നി
കാകളം നിറയുമീകൊന്നചില്ലകൾ പൂവർഷമേകി...
നട്ടൊരോ വിത്തുകൾ തൊട്ടവൻ
പൊൻകനിയാക്കി,
കണ്ണാ ഓടക്കുഴല്‍ ഊതിവാ.
തുടിക്കും താലമാം ഹൃദയത്തിൽ
കുടികൊള്ളുക വിരുന്നൂട്ടാം.
നിറയ്ക്കാം കിനിയുവാൻ വെണ്ണ
എൻ വിഷുകൈനീട്ടം കണ്ണാ...

Wednesday, 10 April 2019

I am in the seashore

I am in the seashore
Solely in a romance...
Illusion or allusion is, unable to decide.
The waves becoming horses,
Moves in the race of love.
She, with the golden crown
And a dazzling diamond necklace.
Searching me in the seashore
On that white horse.
I am leaning to the sand
She giggles and embraces
With a kiss of a breeze
hugs deeply my heart…
Wow! Angels made the green
Look to the lovely land.
watching the moments
The dawn is so beautiful
We are roving there...
 vblueinkpot

കരിമുകിലിൻ നവരസഭാവങ്ങൾ...

കരിമുകിലിൻ നവരസഭാവങ്ങൾ...
താരാപഥത്തിലെ കരിമുകിലെ നിൻ
ചമത്കാരങ്ങൾ നവരസഭാവങ്ങൾ, കാണാൻ
വറ്റി വരണ്ട പുഴതൻ തീരത്തു.
വിണ്ടു കീറിയചുണ്ടുമായിരിപൂ ഞാനും.

മുകിൽപെണ്ണേ നീ വരുമ്പോൾ
തെക്കുപടിഞ്ഞാറൻ കാറ്റിൽ
തുടികൊട്ടിപാടുന്നു വേഴാമ്പലുകൾ.
കരുവാളിച്ച ശാഖികൾ കൈകൊട്ടും.

ശാന്തമാ൦ ,ഒരു കറുത്ത അരയനമായി
സഹ്യപർവ്വതത്തിൽ താനിറങ്ങി
അത്ഭുതം ,നിറക്കും നിൻമിഴികൾ
ദിക്കുകൾ ചുറ്റികറങ്ങി ,മെല്ലെ മെല്ലെ
പദം വെച്ചു ശ്യംഗാരമോടെ കൈകൂപ്പി.

സദസ്സ് ഈ  ഭൂവ്  മുറവിളികൂട്ടി 
ഹസിക്കയാം നീ ഇടിവാൾ ഏന്തി 
അന്തർലീന രൗദ്രത്തിൽ  ജ്വലിച്ചുനിന്നു .
ബീഭത്സമോടെ കൊള്ളക്കാരെ നോക്കി
വെട്ടിയെടുത്തിലെ പൂമരങ്ങൾ ,കരിമലകൾ .

സർവസഹയാം ഭൂവിൻറെ ദുർഗതികണ്ട്‌
നിൻ കാരുണ്യകരങ്ങളാൽ സവിധംതലോടി
നവചൈതന്യമേകി നിറയുമ്പോൾ
 ശമിക്കുന്നു ദാഹം ...


Monday, 8 April 2019

മകനെ പൊൻ മകനെ

മകനെ പൊൻ മകനെ
എന്നുപറഞ്ഞ അമ്മമാർ
ചുറ്റും കണ്ണീര്മഴയിൽ നിന്നെവിളിക്കുമ്പോഴും,
കപാലം പിളർന്നു കിടക്കുമ്പോഴും,
നിൻ അകത്തളിർ പെറ്റഅമ്മതൻ
ചുംബനം കൊതിച്ചിരുന്നു.
ആ അന്ത്യ ചുംബനം കൊതിച്ചിരുന്നു.
അകലവേ ആത്മാവ് ഓർത്തുപോയി
ആ കോറിയിട്ട വാക്കുകൾ വരച്ചചിത്രങ്ങൾ
അമ്മതൻ കണ്ണിൽ സൂര്യോദയം
'അമ്മതൻ മൊഴികളിൽ വേദവാക്യം 
അമ്മതൻ മടിയിൽ ഏഴുസ്വർഗം
അമ്മിഞ്ഞിപാലാണ് അമൃതം
ഈ വിധിതീർത്ത "നീ" അമ്മയാണോ "അമ്മ".

ഓക്സിടോസിനും ടോക്സിൻ നിറച്ചലഞ്ഞപോൾ
നഷ്ടമായി പൈതലിന്നു ആകളിച്ചിരി
വധമോ ദയാവധമോ
ഈ വിധിതീർത്ത "നീ"
ഉമിത്തീയിൽ നീറുക.......

അടർന്നുവീണ കുഞ്ഞുപൂവേ
കണ്ണീരിൽ വിട .....
നിൻസ്വർഗ്ഗീയ പിതാവിൻറെ
കൈകളിൽ ഇനി മയങ്ങുക.
മകനെ പൊൻ മകനെ                     

        





Sunday, 7 April 2019

ഒരു ശലഭമായി

 ഒരു ശലഭമായി
കാറ്റിലാടും വിദ്രുമകൂടിനുള്ളിൽ
ഏകനായി വിതുമ്പുന്നു ഞാൻ.
അടർന്നു ഓരോ  കുടം മഴത്തുളികൾ
അടർത്തിയിടുമോ ഈ ചെറുക്കൂടിനെ .


നാളെ എന്താകും എന്ന ചിന്തകളാൽ 
വിശപ്പില്ലാ ഉറക്കമില്ലാ  വിരണ്ടുപോയി
ചുഴറ്റിവീശും കാറ്റും ഒപ്പം  ഇടിനാദവും
ആ ചിന്തകളിൽ ഞാൻ മയങ്ങിപോയി.

ഭീതിനിറക്കുംസ്വപനങ്ങൾ ഓടിവന്നു
പട്ടുപോലുള്ള  പുതപ്പിനുള്ളിൽ.
എൻറെ കണ്ണീരൊപ്പിയ  പട്ടുനൂലോ...
വരിഞ്ഞുമുറുക്കി എന്നിൽ ലയിച്ചുപോയി.


രക്തംപൊടിച്ചു തളിർഗാത്രത്തിൽ
ആരോചിറകുകൾ തുന്നിചേർത്തു
ദിനരാത്രങ്ങൾ അടരാതെ ശക്തനാക്കി
കാറ്റിലാടും ചെറുകൂടു വീഴവേ ..


സ്വർണമയൂഖതേരിൽ ചിറകുവീശി
വർണ്ണപുഷ്പങ്ങൾ തൊട്ടു, ഞാൻ പാറി
ഒരു പുഴുവാം ഞാൻ പാറും ശലഭമായി
ഇനി ആകാശമാണ് എൻറെ സ്വപ്നം .


Saturday, 6 April 2019

Little buds abused

Little buds abused
Behead the beast
Hang the bitch
they together had torn,
In sinful lust
The little buds smile...
Petals in dew drops
Drips blood drops...
Licking creatures surrounds

                

ജനാധിപത്യത്തിൻ ഉത്സവം.

ജനാധിപത്യത്തിൻ ഉത്സവം.
ജനാധിപത്യത്തിൻ ഉത്സവം.

കർത്തവ്യബോധമിതു അണിചേരുക
ഒറ്റ ജനതയായി തിരഞ്ഞെടുക്കൽ
ചൂണ്ടുവിരൽ തൊട്ടു പെരുമ്പറകൊട്ടിയാടും 
ഈ  ജനാധിപത്യത്തിൻ  ഉത്സവം.


അണികൾ ഉയർത്തുന്നു കൊടികൾ
നിറയട്ടെ ജാഥകൾ ,ഘോര ഘോര വാദങ്ങൾ
പൊടിപൊടിക്കുന്ന പ്രചരണങ്ങൾ
ഓരോ അഞ്ചുവർഷങ്ങൾ കൂടുമ്പോൾ
കത്തിജ്യോലിക്കുന്നകിടമത്സ്സരം.


കണികാണാം എത്രെയോ വീരനേതാക്കൾ .
ഭിക്ഷുവായിമാറി ദിക്കുകൾതോറും
ആ വിധം ,ഈ നാടിൻ അവസ്ഥകാണും
വിശ്രമില്ലാതെ ജനവിശ്വാസം തേടു0 .


ഇടനിലക്കാരില്ലാതെ  അറിയണം...
ഈ നാടിൻറെ ഭൂമിശാസ്ത്രം ,
നാനാത്വത്തിൽ ഏകത്വം ..
ആരാധനാലയങ്ങളിൽ സ്തുതിച്ചും പോയാൽപോരാ.
പ്രലോഭങ്ങൾ വേണ്ട ,നീ  പ്രവർത്തിക്കുക .


അല്ലയോ, നേതാക്കളെ ദ്വിഗ്വിജയത്തിൻ
നല്ല  പുലരികൾക്കായി കാത്തിരിക്കുന്നു
ഹസ്തദാനങ്ങൾ മുക്തഹാരങ്ങൾ നിറയും
ഹൃദയങ്ങൾ കീഴടക്കി മുന്നേറുക.
ഇതു ജനാധിപത്യത്തിൻഉത്സവം.

Monday, 1 April 2019

ഹേയ് ചിത്രഗുപ്താ,

ഹേയ്  ചിത്രഗുപ്താ, 

ഇവിടെ വിസ്താരങ്ങൾ ഹാസ്യമാകുന്നു
ഇതു നരകമോ സ്വർഗ്ഗമോ....
ചുറ്റും പൊട്ടിച്ചിരികൾ വിപ്രലഭങ്ങൾ
അനാഥ ബാല്യങ്ങൾ തൻ ഞരങ്ങലുകൾ.
പട്ടിണിക്കിട്ടും പൊള്ളിച്ചും വഞ്ചിഞ്ചും
ഗർഭപാത്രങ്ങങ്ങൾ ശവകുഴിയാകുമ്പോൾ
ചാപിള്ളകൾക്കു ഈറ്റില്ലമിവിടം. 

മനുഷ്യൻറെ ഹിസാബുപുസ്തകത്തിൽ
കുറ്റപത്ര താളുകൾ കൂടുന്നു.
നിൻറെ കാര്യദർശികൾ കാവലാളുകൾ
മന്ധരമന്ദിരങ്ങളിൽ മയങ്ങുന്നു.
ഇനിയും വൈകരുത് വെട്ടുപോത്തിൻറെ
മുകളിൽ ഈ നാട്ടിലിറങ്ങുക.

ഇന്ന് അന്ത്യന്യായവിസ്‌താര ദിനം
നരാധമന്മാരുടെ തലമണ്ട അറുത്തു
കല്മഷംമാറ്റി ദൈവത്തിൻ
സ്വന്തം ഭൂമി നീ ഉഴുതുമറിക്കുക.

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...