Tuesday 16 April 2019

ഒരു അപ്പൂപ്പൻതാടി

ഒരു അപ്പൂപ്പൻതാടി
കണ്ടുഞ്ഞാൻ "ഒരു അപ്പൂപ്പൻതാടി"
പുലരിയിൽ ജാലകവാതിലിനരികെ.
ഖിന്നതചൊല്ലാൻ വന്നതുപോലെ...
തുരുമ്പിച്ച ജനൽകമ്പികളിൽ തപ്പിത്തടഞ്ഞു
വിറകൊണ്ടു വീഴാൻപോകവേ
കയ്യിൽ പിടിച്ചു ആ ജരയിൽ തലോടവേ
ചടച്ചൊരാമേനിയിൽ സൂര്യതെളിച്ചം നിറഞ്ഞു .
ആ അനവദ്യ സ്നേഹ൦ സമ്മാനിച്ച
എൻ ജീവിതസമ്മാനങ്ങൾ കാട്ടികൊടുത്തു.

എൻറെ സ്നേഹചുംബനത്തിൽ നിശ്വാസത്തിൽ
ഒരു വെള്ളശലഭമായി അപ്പൂപ്പൻതാടി ഉയർന്നു.


മൃദുമന്ദസ്മിതംതൂകി ആലോലമാടികാറ്റിൽ.
പൂമരകൊമ്പിൽ ജിമിക്കിപോലെ ഞാലിക്കിടന്
പൊൻകതിർ പാടതേക്ക് നോക്കിപറന്നു ..
വരമ്പിലൂടെഞാൻ ഓടിയെത്തവെ.
കൈയെത്താദൂരത്തേക്കു കുതിർന്നു മാഞ്ഞുപോയി.
എത്രയോ ബാല്യങ്ങൾ കൊതിക്കുന്നു
ഒറ്റതിരിഞ്ഞ,അപ്പൂപ്പൻ താടിയിൽ തലോടാൻ .


No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...