Monday 22 April 2019

"ഭൂമി" നീലച്ചിറകുള്ള പക്ഷി

 "ഭൂമി"  നീലച്ചിറകുള്ള പക്ഷി 

ഭൂമി നീ നീലച്ചിറകുള്ള പക്ഷി
ഒരു നിശ്‌ചിത ഭ്രമണപഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
നിൻ ചിറകുകൾ നീലക്കടലുകൾ
നിറയുന്നയലകൾ തൻ കുളിർമ്മയിൽ
ചാഞ്ചാടുന്ന തൂവലുകൾ മാമരങ്ങൾ.
എത്രസുന്ദരമീ പക്ഷിതൻ  ഭ്രമണ൦ .
മഹത്തരമാ വെളിച്ചമേകും 
താരകൾ സൂര്യചന്ദ്രന്മാർ
ദിനരാത്രം നിറക്കുന്നു ജീവതാളം.
കേൾക്കാ൦ ധമനികളാം 
നദികളിൽ തരംഗിണിരാഗം
ഇത്തിരിനേരമീ  പക്ഷിയെ നോക്കിനിൽക്കാം
ആ ചിറകുകൾ തലോടി 
തൂവലായ ഒരുതൈ നടാം.
പുക മഞ്ഞും യുദ്ധകാഹളവും നിറയുമ്പോൾ
നീലചിറകുള്ള പക്ഷി ,നിൻ കാഴ്ച്ച മങ്ങരുത്
രാപ്പകലുകൾ താളം തെറ്റാതെപാറുക.
ഹേയ് പ്രാർത്ഥിക്കാം,
 മുറിവുകളുമായി  നീലമേനിതൻ
അഴകിൽ നിശ്‌ചിത ഭ്രമണ പഥത്തിൽ
നിത്യ സഞ്ചാരിയാം വർണ്ണപക്ഷി.
"ഭൂമി"  ആ നീലച്ചിറകുള്ള പക്ഷി.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...