Friday 26 April 2019

ഹൃദയം ഒരു മഷിക്കുപ്പി

   ഹൃദയം ഒരു മഷിക്കുപ്പി
എൻ ഹൃദയമൊരു മഷിക്കുപ്പിയാണ്.
സ്ഫടികമാം ഹൃദയത്തിൻ കോണിൽ
നേർത്തവിള്ളലുണ്ട്.
വിരഹവേദനയാൽ അതിലൊരുകുഴലിൽ,
തളംകെട്ടിയ ഇത്തിരിനീലമഷിയുണ്ട് .
അതടർന്നു വീഴും മുമ്പേനിനക്കായി
എൻ ഹൃദയത്തിൻ മഷിയിൽ എഴുതാമൊരു പ്രണയകാവ്യം.
എന്നോടൊപ്പം നീലവാരിധിതീരത്തു നീലഗിരിപ്പൂക്കളും
നീലകിളികളും നീലാമ്പൽപൊയ്കയും
തേടുന്നു നിൻലാവണ്യമാം നീലമിഴികളെ
നീലിമേ നിന്നെ എനിക്ക് ഇഷ്ടമാണ്.
ഹൃദയത്തിൻ നീലമഷിയിൽ എഴുതാമൊരു പ്രണയകാവ്യം.

നീലാകാശത്തുപാറും മയിൽ പേടയാം
നീ എത്രയകലെയാണ്..
മനുഷ്യജനസ്സുകൾ തീർത്താമതിലുകളിൽ നമ്മള്തൻ
സ്നേഹഹൃദയമുരുകുമ്പോൾ ,നീ ഉയർന്നു പറക്കുക.
നീലിമയിൽ പ്രണയത്തിൻ കുളിർമഴയുമായി വാ.
മരുന്നും മന്ത്രവും എനിക്കുവേണ്ട
വിറയാർന്നയെൻ കൈകളിൽ തരുമോ
പൊൻതൂവലിൻ സ്നേഹസ്പർശനം
എൻ ഹൃദയത്തിൻ മഷിയിൽ
നിനക്കായി എഴുതാമൊരു പ്രണയകാവ്യം
നിനക്കായി എഴുതാമൊരു പ്രണയകാവ്യം.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...