Sunday 28 April 2019

രാരിരം രാരി രാരോ

 രാരിരം രാരി രാരോ
അച്ഛൻറെ സ്വപ്നങ്ങളയല്ലെ
അമ്മതൻ പ്രാർത്ഥനയല്ലെ
സ്നേഹത്തിൻ പൂനിധിയാം
പൊന്നുണ്ണി കണ്ണാ വാ വാ.

ഉണരുമ്പോൾ മൊട്ടിടാപൂവ്
തേൻ ചുണ്ടിൽ മുത്തമിടുമ്പോൾ
പിച്ചവെക്കും  പുഞ്ചിരിചെപ്പിൽ
നിറയെ കൊലുസിൻ മേളം

'അമ്മതൻ മാറിൻചൂടിൽ
വിരിയുന്ന വർണ്ണശലഭം
കരയുമ്പോൾ കണ്ണീരൊപ്പാൻ
'അമ്മതൻ അമ്മിഞ്ഞിപാൽ

അമ്മുമ്മതൻ കൈപിടിക്കും
അമ്പലത്തിൽ പോയിഇരിക്കും
അമ്പോറ്റി നാമം ജപിക്കും
പാൽപായസം നുണയും

വെള്ളാരം മണൽവാരി
മെയ്യാകെ പൊതിയുമ്പോൾ
കൊതിതീരെ തുള്ളികളിക്കാൻ
തെളിനീരിൽ കുളിവേണ്ടെ

മുത്തശ്ശൻറെ മുറുക്കാൻചെല്ലം തട്ടികൊട്ടി കളിക്കും
കുസൃതികൾ  കാട്ടി മിഠായിക്കും ശാഠ്യം.
കണ്ണെഴുതിപൊട്ടും കുത്തി 
പട്ടുടുത്തു ചമഞ്ഞൊരുങ്ങി
അച്ഛൻറെ മടിയിലിരുന്ന് ചോറുണ്ണാൻ
കണ്ണാ ഓടി വാ വാ...

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...