Monday 8 April 2019

മകനെ പൊൻ മകനെ

മകനെ പൊൻ മകനെ
എന്നുപറഞ്ഞ അമ്മമാർ
ചുറ്റും കണ്ണീര്മഴയിൽ നിന്നെവിളിക്കുമ്പോഴും,
കപാലം പിളർന്നു കിടക്കുമ്പോഴും,
നിൻ അകത്തളിർ പെറ്റഅമ്മതൻ
ചുംബനം കൊതിച്ചിരുന്നു.
ആ അന്ത്യ ചുംബനം കൊതിച്ചിരുന്നു.
അകലവേ ആത്മാവ് ഓർത്തുപോയി
ആ കോറിയിട്ട വാക്കുകൾ വരച്ചചിത്രങ്ങൾ
അമ്മതൻ കണ്ണിൽ സൂര്യോദയം
'അമ്മതൻ മൊഴികളിൽ വേദവാക്യം 
അമ്മതൻ മടിയിൽ ഏഴുസ്വർഗം
അമ്മിഞ്ഞിപാലാണ് അമൃതം
ഈ വിധിതീർത്ത "നീ" അമ്മയാണോ "അമ്മ".

ഓക്സിടോസിനും ടോക്സിൻ നിറച്ചലഞ്ഞപോൾ
നഷ്ടമായി പൈതലിന്നു ആകളിച്ചിരി
വധമോ ദയാവധമോ
ഈ വിധിതീർത്ത "നീ"
ഉമിത്തീയിൽ നീറുക.......

അടർന്നുവീണ കുഞ്ഞുപൂവേ
കണ്ണീരിൽ വിട .....
നിൻസ്വർഗ്ഗീയ പിതാവിൻറെ
കൈകളിൽ ഇനി മയങ്ങുക.
മകനെ പൊൻ മകനെ                     

        





No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...