Saturday 13 April 2019

വിഷുകൈനീട്ടം.


വിഷുകൈനീട്ടം.
മേടമാസപുലരി കണിയൊരുക്കി
ഇനി കണ്ണനുനൽകണം വിഷുകൈനീട്ടം.
അപ്പോഴെ ,കണ്ണൻ വീട്ടുപടിയിലെത്തി.
തിരുമുറ്റത്ത് കൂമ്പിയമിഴികൾ തുറന്നു
തുളസിയും തുമ്പയും പുഞ്ചിരിച്ചു.
തഴുകവേ ,ചുറ്റും ചിത്രവർണങ്ങൾനിറഞ്ഞു.
തീർത്ഥകുളങ്ങൾ ആമന്ദം തുള്ളി.
നെൽ പാടങ്ങൾ ഇളംകാറ്റില് കുണുങ്ങി.
മംഗളം പാടുന്നു സർവ്വം.
ആ പിഞ്ചുപാദങ്ങളിൽ നൂപുരങ്ങൾ മിന്നി
കാകളം നിറയുമീകൊന്നചില്ലകൾ പൂവർഷമേകി...
നട്ടൊരോ വിത്തുകൾ തൊട്ടവൻ
പൊൻകനിയാക്കി,
കണ്ണാ ഓടക്കുഴല്‍ ഊതിവാ.
തുടിക്കും താലമാം ഹൃദയത്തിൽ
കുടികൊള്ളുക വിരുന്നൂട്ടാം.
നിറയ്ക്കാം കിനിയുവാൻ വെണ്ണ
എൻ വിഷുകൈനീട്ടം കണ്ണാ...

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...