Saturday, 30 November 2019

The Day of the Street


The Day of the Street

  The Day of the Street

Poverty the wolf

Howls in front of the doors

Illiteracy the darkness

Seen in the houses

Prostitution works in the street

Many eyes tied with tears

Lipstick shines in rosy color

Seducing evil clients.

“Calls come to the grief

Calls come to the grief”

Desires to flesh in a bed

With the sex, an illness

By “HIV” the virus

Sporadically crow over’s

To each cell and tissue fluid

Now in minds...

Failed to do away “the wolf”

Failed to do away “the darkness”

Red ribbons are flying

Red balloons are flying

The unknowing targets

Many kids are playing

It’s the RED STREET.



Friday, 29 November 2019

നെൽപ്പുരയല്ലെ എൻറെ ഗ്രാമം

നെൽപ്പുരയല്ലെ എൻറെ  ഗ്രാമം
വീട്ടിലേക്കുള്ള കാൽപ്പാടുകൾ
പതിഞ്ഞ വരമ്പിലൂടെ
മുത്തശ്ശനോടൊപ്പം
ഞാറ്റുപാട്ടും കേട്ട്
അനുജത്തിമാരോടൊത്തു
മിട്ടായിയുംതിന്നു
തെളിവെള്ളത്തിലും
ചേറിലും നെല്ലിലും തുള്ളിച്ചാടും
പച്ചക്കുതിരയാണ്  ഞാൻ .

Thursday, 28 November 2019

ക്രൂരമാ൦ പീഡനങ്ങളുടെ കാട്

ക്രൂരമാ൦ പീഡനങ്ങളുടെ കാട്
ഊടുപാടും ലഹരിയിൽ അലയും
ഊച്ചാളികൾ ഏറെയുണ്ടിവിടെ
നായാട്ടിനായി എത്തുന്ന
പെരുപാമ്പുകളുടെ ഊരു,
ക്രൂരമാ൦ പീഡനങ്ങളുടെ കാട്.

വിഷപാമ്പുകൾ നീട്ടുന്നുനാവ്,
ഇന്നല്ലെപാതിരാവിൽ
ഒരു മാന്‍പേടതൻ
അഴകേറുംതളിർമേനിയിൽ
ഇഴുകിപിണഞ്ഞു നക്കി തുടച്ചു,
കഴുത്തിൽ കടിച്ചു വലിച്ചു
ഇരുട്ടിൽ കിടത്തി
അതി പൈശാചികമായി
പത്തിവിടർത്തി ഊറ്റി
ഇറ്റു വീഴുംരക്തം കുടിച്ചു.

മായക്കണ്ണിയവൾ നിലവിളിച്ചു
ഇരുട്ടിൽ രാക്കിളികൾ സാക്ഷി
മിന്നും നക്ഷത്രങ്ങൾ സാക്ഷി
ഇടവഴികളിലെ ഇടരുകൾ
ആരോടും പറയാതെ
ദൂരങ്ങളിൽ നോക്കിയിരുന്നു ...

തുളച്ചുക്കയറുമാ പല്ലുകൾ
തുടയെല്ലിലെ പേശികളിൽ
നാഡീ ഞരമ്പുകളിൽ ഞരുങ്ങി
പിക്കാസ്സ് പോലെതാഴ്ന്നിറങ്ങി
അനലംകൃതമാം ആ ഉടൽ
മാറാലകൾക്കിടയിൽ കിടന്നു.
"ക്യാമറകൾ" അതുകണ്ടു
അത് ദൈവത്തിൻ കണ്ണ്
ആ കാട് ദൈവത്തിൻ
സ്വന്തം നാട് ....

Monday, 25 November 2019

The Last Box

The last box
The empty hands but body weighed
The dispatching free of charge
The man who gave all his wealth, now
In the coffin box;
The deserted land
The deserted life
The home faraway
The box is wrapping
The body is frozen
The morgue with many
The departure ready
The day came to send off
The body shaved again
The cleaning, tying
The eyes closed
The hairs combed
The perfume sprayed on
The white cloth covered
The Embalmed body kept
The flight ready to fly
To receive the body
The family or friends
The port today nobody, they are often with
The lovely smile and flowers
The man gave all his wealth, now
In the coffin box;
The soul from abroad
The landed in airport roams,
The unclaimed waits for
The funeral ceremony…

Sunday, 24 November 2019

ഇലപ്പടർപ്പിൽ പ്രണയം.

പൂന്തോട്ടത്തിൽ ഏകനായി 
കണ്ണുപായിക്കയായി
കണ്ടൂ ,ഇലപ്പടർപ്പിൽ രണ്ട്
ഇണക്കിളികൾ
കുറുമ്പുകാട്ടി
പാറികളിക്കുന്ന സായാഹ്‌നം .

ഇറ്റിറ്റു വീഴും മഴത്തുളികൾ
തത്തികളിക്കുന്ന മരചില്ലകൾ
അതിൽ മയിലായി കുയിലായി
അവർ ആടി പാടി പാറി...

ആ മരത്തിൽ കാറ്റിലാടും
പൂക്കുലകൾ മുത്തമിട്ടു
കൊക്കുകൾ ചേർത്തു
തേന്‍തുള്ളികൾ പകർന്നു
ഇണചേർന്നുചിറകുകൾ
വിടർത്തവെ  കൊഞ്ചലായി.
സായംസന്ധ്യ തൻ
വരവതായി ...

കുളിർകാറ്റിൽ  നക്ഷത്രരാവിൽ
കുറെ പൂക്കൾ കിട്ടി
നിറമുള്ള തൂവൽകിട്ടി
ഒരു പ്രേമലേഖനം
എഴുതാൻ ലഹരിയായി...


Thursday, 21 November 2019

വിഷപ്പാമ്പുകൾ

മാറുന്നചിന്തകൾക്കു
ചിറകുകൾ നൽകി
പറക്കണം ഭൂവിൽ
നാം ഒന്നെന്നുമറിയണം.
കരുതൽത്തടങ്കൽ
ഒരുക്കിയാൽ ....
മിഥ്യാസങ്കല്പങ്ങൾക്കൊപ്പം
വിഷപ്പാമ്പുകൾ പെരുകും....

Wednesday, 20 November 2019

കൂട്ടുകാരി കിറുങ്ങണത്തി...

കിറുങ്ങണത്തി കുറുമ്പി
മഞ്ജുളാംഗി,
കിറുങ്ങിക്കറങ്ങും
കൂട്ടുകാരി ...
പര്യടനം കഴിഞ്ഞു തിരിച്ചെത്തി
തെങ്ങോലകുടയിൽ
പുലരിവെയിലിൽ
പാട്ടുപാടി .
മിനുക്കമുള്ള തൂവൽ
ചേലയുടുത്തു
മഞ്ഞക്കണ്ണാടിയണിഞ്ഞു
ചാറ്റൽ മഴയിൽ ആടി.
കടക്കണ്ണൽ എന്നെ നോക്കി
കിറുങ്ങണത്തി
ചൂളംവിളികേട്ട്
കൈയിൽ പാറിയെത്തി
ചുംബിച്ചു ഞാൻ തലോടി
ഹൃദയ കൂട്ടിലാക്കി
സ്നേഹ മധുരംനല്കി
കൂടെ കൂട്ടി കറങ്ങി
വീട്ടു പറമ്പിൽ
കൂട്ടുകാരി കിറുങ്ങണത്തി...
വിനോദ് കുമാർ വി

Tuesday, 19 November 2019

ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം ..

ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം ..
മരണത്തെ എങ്ങനെ പുല്കണം
എന്ന് എന്നോടാരോ ചോദിച്ചു,
പ്രിയേ ,നിനക്കുമുമ്പേ മരിക്കണം
അല്ലെങ്കിൽ നമ്മുക്ക് ഒന്നായി മരിക്കണം
എത്രവട്ടം പറഞ്ഞിട്ടുമുണ്ട് നിന്നോട്.
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .  
നിനക്കിന്നു ഓർമ്മയില്ലാതെ കിടപ്പതാണ്
തെക്കേമുറിയിൽ ആ പഴയകട്ടിലിൽ
നിന്നോടൊപ്പം ഈ രാവിൽ
പുണർന്ന് ഒന്നായി കിടക്കണം.
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .
എന്റെ വിറച്ചുണ്ടുകൾ
മൃദുചുംബനം നെറുകയിൽ
പകരുമ്പോൾ , നിൻ
കൂമ്പിയ കണ്ണുകൾ വിടരുകയ്യായി
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം .
കണ്ണുകൾ കഥപറയുമ്പോൾ
പ്രണയവർഷങ്ങൾ ,പുഞ്ചിരിദീപങ്ങളായി
വിടർനാടും മുല്ലപ്പൂക്കൾ
കുളിർകാറ്റിൽ പകരുന്ന ഗന്ധo
തെളിയുകയായി നീ ഒരുമാലാഖയായി.
കേൾക്കാം രാക്കിളികൾ തൻ പാട്ടും
നിൻ ശ്വാസം മിടറുന്ന നിമിഷം
ഹൃദങ്ങൾ പൊടിയുന്നപോലെ
നിലീനമായി ഉയരെ നഭസിലേക്കോ
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം
ആരൊക്കയോ തേങ്ങുന്നു
നിൻ കയ്യിൽ പിടിച്ചു ഞാൻ
സ്വര്‍ഗ്ഗവാതിലു തുറന്നു .
പ്രിയേ നമ്മൾ മരണത്തിലും ഒന്നാണ് .
ഇഷ്ട്ടം ഇതല്ലെ ഇഷ്ട്ടം ..
Vinod Kumar V








Sunday, 17 November 2019

ആ പറങ്കിമാവും

വെട്ടിമാറ്റി ആ പറങ്കിമാവും.
പറങ്കിമാവിൻ കൊമ്പിൽ
ഓടിച്ചാടും അണ്ണാൻ കുഞ്ഞേ
കാറക്കുണ്ടി കാർന്നുതിന്നു
അങ്ങേവീട്ടിലെ തറയോട്ടിൽ
ചാടി ചാടി പോയീടല്ലേ.
ഗേറ്റടച്ചിട്ടേക്കയാണ് ..
അന്തിനേരം പാറിയെത്തും
ചില്ലമേലെ അടിപിടി കൂടും വവ്വാലുകളെ
പൂങ്കുലകൾ കുലുക്കി
പറങ്കിപ്പഴം ചപ്പിതിന്നു...
കശുവണ്ടി അയലത്തെങ്ങും
വലിച്ചെറിഞ്ഞു പോയീടലെ.
വേട്ടനായ്ക്കൾ കുരച്ചുചാടും .
പക്ഷിമൃഗാദികളെ ,കൂട്ടുകാരെ
ഇനി പറങ്കി മാവു വെട്ടിക്കളയാനില്ല
ചുട്ടുതിന്നാൻ കശുവണ്ടിവേണം
ചപ്പി തിന്നാൻ കാറപ്പഴവും വേണം
വേനൽ കാറ്റിലോ മഴയിലോ
പരിസരം മറന്നു ആ
പറങ്കിമാവ് ഒന്നു ചാഞ്ഞു
അയലത്തെ മതിലിൽ തൊട്ടു
പിന്നെ പിണക്കമായി...
കരിയില വീണു
കാറക്കുണ്ടി വീണു
കശുവണ്ടി വീണു
മെമ്പറെത്തി സിറ്റിങ്ങായി
വ്യവസ്ഥയായി മഴുകൊടുത്തു
വെട്ടിമാറ്റി ആ പറങ്കിമാവും
കണ്ടു വിഷമം തോന്നി.
തീരുമാനമായി...

Saturday, 16 November 2019

ആര്യപുത്രി

    ആര്യപുത്രി
അക്ഷരമുറ്റത്തു നിൻറെ ലോകം
പുസ്‌തകങ്ങളോട് നിൻറെ പ്രണയം
മാൻപേടപോലെ ഓടിക്കളിച്ചു
ചിരിച്ച നിന്നെ ഞാൻ വിളിച്ചോട്ടെ
ആര്യപുത്രി ആര്യപുത്രി
നീ ഇന്ന് സ്വർഗ്ഗപുത്രി ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
ഉത്തരക്കടലാസുകൾ കാറ്റിൽചിതറിവീണു
നിൻറെ മോഹങ്ങളുടെ ക്യാംപസ്,നീ
ബഹുമാനിച്ച വിഗ്രഹങ്ങൾ ഉടഞ്ഞു.
നീനെ ദംശിച്ച വാക്കുകൾ മാറ്റൊലികളായി
മൃതിയുടെ നീരാളികൈയ്കളാ
നിൻറെ കഴുത്തിൽ കുരുക്കായി മുറുകി
മകളെ,നിറങ്ങൾ മങ്ങി നീ പൊലിഞ്ഞു...
വെറുതെയെങ്കിലും തേങ്ങും
ആ രണ്ടു ഹൃദയങ്ങൾ
ആറ്റുനോറ്റു കാത്തിരിപ്പൂ ആര്യപുത്രിക്കായി
അച്ഛനും അമ്മയും ആ വീട്ടിൽ
നീ മോഹിച്ച പുസ്തകങ്ങളുമായി.
നിൻറെ ഓമൽ പുഞ്ചിരിക്കായി
നിനക്കൊന്നു ഓടി എത്താമായിരുന്നില്ലേ
ആപത്തില്‍നിന്നു രക്ഷപ്രാപിച്ചു
അവരോടൊപ്പം ജീവിക്കാമായിരുന്നില്ലേ.
ഈ ജീവിതയാത്രയിൽ
ലക്ഷ്യം IIT അല്ല
ലക്ഷ്യം AIIMS അല്ല
ജീവിക്കുക എന്നതാണ് പ്രധാനം.
അതാവണം പഠിതാവിനു
നൽകേണ്ട ജ്ഞാനം...

Friday, 15 November 2019

അറിയുക ആ തത്ത്വമസിയെ

അറിയുക ആ തത്ത്വമസിയെ
കൊട്ടാരംവിട്ടുപോയ
ഭക്‌തർ തൻ ഭക്തനാം
ഒരു ദത്തുപുത്രനെ
അറിയുക ആ തത്ത്വമസിയെ.
രാജഭരണയവകാശിക്കായി
തന്ത്രങ്ങൾ മെനഞ്ഞ്
ഉപജാപവൃന്ദത്തെ ഒരുക്കുന്ന മന്ത്രിയും.
കൈപ്പുള്ള പച്ചമരുന്നുകൾ
അരക്കുന്നവൈദ്യനും
പുലിപ്പാലിൽ കലക്കി കുടിക്കാൻ
രോഗിയായി ഭാവിച്ചു
കിടക്കുന്ന കൊട്ടാരറാണിയും.
ഇന്നും വേഷമാടുന്നു ...
കലിയുഗവരദൻ പടച്ചട്ടയണിയുന്നു
അമ്പുo വില്ലുമായി ഏകനായി
കാനനപാതകൾ കയറുന്നു...
ഓരിയിടുന്ന കുറെനരികൾ
കുതറിയോടുന്ന കാട്ടുപോത്തുകൾ
അപ്പോൾ കലികൊണ്ടു ചാടിവീഴുന്നു
അഞ്ചാറ് പെൺപുലികൾ..
ഭക്‌തർ തൻ ഭക്തൻ
ഒരു ദത്തുപുത്രൻ
ഭരണവും ഭക്തിയും സമസ്യകൾ
നമസ്കരിച്ചു ബ്രഹ്മചാരിയായി
കല്ലും മുള്ളും ചവിട്ടി
കാനനരമണീയതയിൽ നിറയുന്ന
ആ തത്ത്വമസിയെ.
ഭരണവും ഭക്തിയും സമസ്യകൾ
ഓരിയിടുന്ന നരികൾ
കുതറിയോടുന്ന കാട്ടുപോത്തുകൾ
ചാടിവീഴുന്നു പെൺപുലികൾ..
അറിയുക ആ തത്ത്വമസിയെ.

Thursday, 14 November 2019

എൻറെ ബാല്യകാലം

എൻറെ ബാല്യകാലം. 


ഒരു ചട്ടക്കൂട്ടിൽ
ഒറ്റക്കിരുന്നു കുത്തിക്കളിക്കും
മത്സരം ആണിന്നു
ബാല്യകാലം...
കാഴ്ച്ച മങ്ങിയകാലം.

ഒരു നാടുമുഴുവൻ
ചിത്രശലഭം പോലെ
സ്വച്ഛന്ദസുന്ദരo
പാറിക്കളിച്ച മായാവസന്തം
എൻറെ ബാല്യകാലം.
                    വിനോദ് കുമാർ വി


Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...