Thursday, 31 October 2019

മഹാ ഇത് മലയൻറെ പുത്രി



മഹാ, നീ വിളിക്കാതെയെത്തിയ
മായാമാരുതനാം
ദുർമാർഗ്ഗസഞ്ചാരി
നാളെ കൈരളിതൻ
പുതുപ്പിറവി...
ഏഴഴകുള്ള പെരുമയുള്ള
പർവത പ്രമാണിയാ൦
സഹ്യന്റെപുത്രിതൻ
പിറന്നാള് നാൾ...കേരളപ്പിറവി

കരുണയുള്ള കടലും
താരാട്ടു൦ പുഴകളും
ഇളക്കിമറിചെത്തി
ചന്ദനകാറ്റിനോട്
അടിപിടികൂടവേ
എറിഞ്ഞുടച്ചു നീ
എത്രയോ കൂടുകൾ പിഴുതെറിഞ്ഞു
തെങ്ങോലക്കുടകൾ.
തെങ്കുരുവി കൂടുകള്
പിടഞ്ഞു കൈരളിതൻ മാനസം...


ആ മലയനാം അച്ഛൻ
തുഴയെറിഞ്ഞുകയറുo
വരിഞ്ഞുകെട്ടുവാൻ
 കെല്പുള്ള ആകൈകളാൽ
ദുർമാർഗ്ഗസഞ്ചാരി തൻ
ചിറകുകൾ അരിയും ,


ആ വീടും വയലും

 ആ വീടും വയലും 

ജീവിതഭാണ്ഡമേന്തി
കടൽ കടന്നവൻ എന്നും
സുന്ദരദൃശ്യം നീറും സ്വപ്നം 
ദൂരം കൂടുന്നപോലെ
ഓർക്കും ഓടിയെത്താൻ

വെമ്പുന്നു മാനസം 
ഹൃദയത്തുടിപ്പാകും വീടും
കുളിർ കാറ്റേകുംവയലും
കളിവാക്കു ചൊല്ലി സഖിയോടൊപ്പം 
എന്നും ചേർന്നിരിക്കാൻ

ആ വീടും വയലും 






ബാഗ്ദാദിൽ

മതമത്സര പന്തയത്തിൽ
ലോകം വിറപ്പിച്ച ഭീകരവാദി
കോടികൾ വിലയിട്ട തലയുമായി ,
കോപ്പുകൾ നിരത്തിയ ബാഗ്ദാദിൽ
മുടിയേറ്റിയ കൊടും തീവ്രവാദി ,
ബാഗ്ദാദിൽ ആ അൽ ബാഗ്ദാദി.

കൊന്നു കൊലവിളിച്ചും
പോർക്കളത്തിൽ നിന്നും ഓടിയൊളിച്ചു
ബാഗ്ദാദിൽ ആ അൽ ബാഗ്ദാദി ,
കാളകൂടചിന്തകൾ പേറി
ഉള്‍ച്ചട്ടയിൽ നിറച്ചു ബോംബുകൾ
പാതാളത്തിൽ ഒളിച്ചു.
മുടന്തുള്ള കാലുമായി
നടന്നുചിരിച്ചു തേറ്റപ്പല്ലുമായി.

നിൻ നീച്ചകരങ്ങൾക്ക്
വൈതരണി നീന്തിക്കയറുവാൻ
കഴിഞ്ഞില്ല ...
ഭൗതികനേട്ടങ്ങൾക്കായി നിൻറെ
മുട്ടുശാന്തിമാർ നരബലിനടത്തി
എറിയുന്നു ഉടലറ്റ ശിരസ്സുകൾ
ഒഴുക്കുന്നു രക്തപ്പുഴകൾ
അവിടിവിടെങ്കിലും.

മലനിരകളിൽ
താഴ്വാരങ്ങളിൽ
നീ നട്ട പാപത്തിൻ ഫലം
നിൻറെ കുഞ്ഞുങ്ങൾക്കും നൽകി
പൊട്ടിത്തെറിച്ചു മാംസം തുണ്ടുകളായി ,

ഇ സ്വർഗ്ഗഭൂമിയിൽ ,
ശാന്തിതൻ വെൺകുസുമങ്ങൾ
നിറയും .ആ പച്ചപ്പിനായി
വറ്റാതെ ഒഴുകട്ടെ യൂഫ്രട്ടീസ് നദി
കഴുകി തുടക്കുന്നു മണ്ണിൻറെകണ്ണുനീർ

Tuesday, 29 October 2019

Bore wells കുഴിയെടുത്തു


കുഴിയെടുത്തു കുഴിയെടുത്തു
ധരണി തൻ ഗർഭപാത്രം കണ്ടു,
കുഞ്ഞുപൂവുടൽ കട്ടെടുക്കും 
കുഴൽക്കിണറുകൾ കണ്ടു.

തായ്‌വേരറ്റൊരൂ കൈത്തണ്ടയിൽ നിന്നും
 അടിതെറ്റി പൂവുടൽ താഴെ വീണു ..
നിലത്ത് കരംതല്ലി കരയുന്ന
തായ്‌ത്തടി ചില്ലകൾ
എത്തിപ്പിടിക്കാൻ 
കഴിയാത്ത തമോഗർത്തങ്ങൾകണ്ടു.
പിരിഞ്ഞ  നാരുകൾ ചേർത്ത
തുന്നിക്കൂട്ടിയസ്നേഹ  സഞ്ചികണ്ടു 



അമ്മത്തൊട്ടിലിൽതഴുകിയ
കാറ്റില്ലവിടെ ...തമസ്സിൽ 
പൂച്ചുണ്ടുകൾ തേന്മൊഴിയാതെ..
നാലു രാപ്പകലുകൾ
 ജീർണിച്ചുകിടന്നു .

ചുടു കണ്ണീർ പുഴയിൽ മുങ്ങിതാഴുന്നു
കാലമേ നീ മൂടുമോ
കുഴിയെടുത്തു കുഴിയെടുത്തു 
പൂവുടൽ കവരും
കുഴൽക്കിണറുകൾ.

Monday, 28 October 2019

The Tree in Pains

ആ മരത്തിന്‌ നോവുന്നു
രണ്ട്‌ പിഞ്ചു
വപുസുകൾചേതനയറ്റു
കാട്ടുവള്ളിയിൽ
തൂങ്ങിയാടുന്നു
ആ മര ചില്ലക്കു
നോവുന്നു ..
ഉള്ളുരുകുന്നു
ആത്മനിന്ദ തോനുന്നു
നിനവുകൾ പൂക്കൾ
തൻ മിഴികളിൽ
അശ്രുവായി നിറയുന്നു.
ഇലകൾ നിശ്ചലമാകുന്നു.
കാക്കകൾ ചിലക്കുന്നു
അശരണരാംആത്മാക്കളെ
ഈ പാപിയോടെ
പൊറുക്കേണമേ ...
ആ മര ചില്ലക്കു
നോവുന്നു ..
ഉള്ളുരുകുന്നു

Friday, 25 October 2019

അടുക്കും ചിട്ടയിൽ

ബഹുവർണസസ്യ ജീവജാലങ്ങൾ
ജീവിക്കും ഒരു സ്നേഹവാഹിനി
ഈ ഭൂമി ,ആ ആവാസവ്യവസ്ഥയിൽ
ഇളക്കം കൂടിയ ചില മീനുകളെ
കണ്ടു ...ആണും പെണ്ണുമുണ്ട്.
അപ്പോൾ തന്നെ വലവിരിച്ചു
ആവശ്യക്കാർ പിടിച്ചോണ്ടുപോയി
അടുക്കും ചിട്ടയിൽ
പോയ സുന്ദരമത്സ്യങ്ങൾ
ഉപവര്‍ഗ്ഗങ്ങളോടൊപ്പം
പുഴയിൽ ഒത്തിരിക്കാലം
നീന്തിക്കളിച്ചു ജീവിച്ചുലയിച്ചു .

കറുത്തമ്മയും മക്കളും.

കറുത്തമ്മയും മക്കളും.
തുലാമാസമല്ലേ
ഉച്ചകഴിഞ്ഞപ്പോഴേക്കും
കറുത്തമ്മയും മക്കളും
എത്തുകയല്ലെ ..കാർ
ദൂരെ എത്തിയപ്പോൾ
അതുകണ്ട് അമ്മിണി
അടുക്കള കൂരയിലേക്ക്
ഓടിക്കേറി ...
ദുരഭിമാനo തോന്നി
അവർ കണ്ടുകാണും
പുകയുന്ന അടുപ്പിലേക്കു
വെള്ളം ഇറ്റുവീഴു൦.
വേഗം ഓലക്കീർ
തിരുകിവെച്ചുമാറ്റാം ,
മുറ്റത്തുകിടക്കുന്നു
കൊതുമ്പും ചൂട്ടും
അടുക്കിവെക്കാo
ഉണങ്ങിയ കൊള്ളി
കമ്പിലേക്കും വെള്ളം
തെറിച്ചുവീഴാം ..
അപ്പോഴാ അമ്മിണി
അറിഞ്ഞതത്രേ
കറുത്തമ്മയും മക്കളും
പട്ടണ വഴിയിലത്രേ
വീടും കാറും റോഡും
മുക്കി വന്നതാണെന്ന്
അവർക്ക് ഇപ്പോൾ
വലിപ്പച്ചെറുപ്പം
ഇല്ലയത്ര......
vblueinkpot

അമൃതക്കടൽ

അമൃതക്കടൽ
അമൃതo നിറയും ആഴക്കടലിൽ
മേലേക്കുയരും തിരകൾക്കിടയിൽ
എന്നും ഹർഷാരവങ്ങൾ മുഴക്കുമാ
കടല്‍ക്കാക്കകൾ ചെല്ലും.
ഒരുനാൾ തിരുവായ്ക്കു എതിർവാതുറന്നു
അതിൽ നീറുന്ന ഉപ്പിനെ ചൊല്ലി
നിറയുന്ന ചേറിനെ ചൊല്ലി തർക്കംതുടർന്നു,
തീരംകവരുന്ന തെമ്മാടി തിരകളെച്ചൊല്ലി
ആ തീരത്തുതിരകളോടെതിർത്തു നിന്നു.
അമൃതo നിറയും വിനയം നിറയും
ആഴക്കടലിൻ തനിക്കൊണം കണ്ടു.
അമൃതക്കടൽ പുഞ്ചിരിച്ചുനിന്നു
തീക്കട്ടയിൽ ഉറുമ്പരിക്കുമോ?
ഹര്ഷാരവമുഴക്കിയ ഹര്ഷാരവമുഴക്കിയ
ചോരത്തിളപ്പുള്ള ആ പ്രാണിയെ
തിരകളാൽ ചുരുട്ടി അമർത്തി എറിഞ്ഞു
തീരക്കല്ലിൽ ചിതറി രക്തനിറം പകർന്നു.
വെള്ളവസ്ത്രമിട്ട സ്രാവുകൾ ചോരിവായ്തുറന്നു
വെള്ളക്കഴുകന്മാർ എല്ലുകൾ കടിച്ചുകീറുന്നു.
കണ്ടു കേട്ടു എങ്കിലും ഓരോദിനവും
ഭജനയുമായി പലരും വന്നു
പ്രജാ പാലകരോ കുമ്പിട്ടു നിന്നു.
"അമൃതക്കടൽ" സായാഹ്ന
സൂര്യനുമായി പുഞ്ചിരിച്ചുനിന്നു.

Tuesday, 22 October 2019

അയ്യപ്പൻ ഏകനാണ്

അയ്യപ്പൻ ഏകനാണ്
ഞാൻ കണ്ട അയ്യപ്പൻ ഏകനാണ് 
കാവ്യ സുന്ദരിയെപ്രണയിച്ച 
ആ കവി രസികനാണ് ..
അങ്ങാടി പീടികയിൽ
ഒരു തടിബെഞ്ചിലിരുന്നാ 
ബീഡിവലിച്ചോണ്ടും , 
വില്ലിച്ചുമച്ചോണ്ടും ,
ഹൃദയതിൻ തുടിപ്പാഭാഷയിൽ 
നാലുവരി കവിതപാടും .
ഗീർവാദം പറയാതെ 
നാലുവരി കവിതപാടും .
ആ അയ്യപ്പൻ ഏകനാണ്

പാടികഴിഞ്ഞാലോ  പിന്തുടരാൻ 
കഴിയാത്ത വേഗതയിൽ
ഞാറ്റടികൾ താണ്ടി 
പോക്കുവെയിലിൽ ചാറ്റല്മഴയിൽ 
നോവുകൾ മറക്കാൻ ചേക്കേറുന്നു 
ചക്കരക്കള്ളുമായി ചെറുകൂരയിൽ. 
അയ്യപ്പൻ ഏകനാണ് അയ്യപ്പൻ ഏകനാണ്.
ലഹരിയാണ് ഈ കരയും ഈ തെങ്ങും 
ഈ പൂക്കളും ഈ തോടും 
എന്നും ലഹരിയാണ് .. ഇറങ്ങും 
ചുവടുകൾ ഉറപ്പിക്കാൻ കഴിയാത്ത 
ഇളം പൈതലിനെപോലെ 
ആടിവീണ്‌ മണ്ണിൽ കിടന്നു 
വേദനകൾ പാടുകയാണ്...
അപരിചിതനെപോലെ 
വേദനകൾ പാടുകയാണ്...

പ്രിയ കവിതയെ...സ്വതന്ത്രനായി 
പ്രണയിച്ച കവി ചിത്തഭ്രമത്തിലാണ് .
പ്രണയിക്കാൻ കഴിയുമോ 
പ്രണയിക്കാൻ കഴിയുമോ.......?
ആത്മജ്ഞനാം അയ്യപ്പനെപോലെ 
ഈ അങ്ങാടിയിൽ ആർക്കെങ്കിലും 
ഇണ്ടലുകളിൽ കൂട്ടാകും കവിതയെ.
അവിടെ അയ്യപ്പൻ ഏകനാണ്. 
   vblueinkpot
   vblueinkpot

The Cup In Hands

The Cup in Hands

The cup in hands
Are not empty
It full of sweet sweats
Breaths and smiles
And tears in triumph.
Thus win the hearts.

The cup in hands
May be pure gold
May be shining silver
May be brown bronze
And somebody weeping
Without any piece of the prize.
Sense the warmth of the game.

Battle in this ground continues
Nobody wins forever
Not feel like a dirty racial meet.
With words or for ways...
Don’t through the hard hammer
strikes and crushes cranial box
Shake the hands, give the hug
This is the handsome raise
I.e. The sportsmanship.

The cup in hands
Are not empty
It full of sweet sweats
Breaths and smiles
And tears in triumph
Thus win the hearts.
vblueinkpot
VinodKumar V

Saturday, 19 October 2019

ഒരു സുന്ദരി

ഒരു സുന്ദരിപൂവിന്റെ
നെറുകയിൽ സിന്ദൂരപ്പൊട്ട്
ചാർത്തി പുലരിയുദിച്ചു ..
കരിമുകിൽ കണ്മഷിനല്കി
മഴവിൽ തൂവലാൽ കട്ടി
പുരികവും വരച്ചുകൊടുത്തു.
ഇറ്റിറ്റു വീഴുന്ന മഴ മുത്തുകൾ
കോർത്തു മാല്യം അണിഞ്ഞു
മോഹാലസ്യത്തിമയങ്ങി മന്ദഹസിച്ചു
ഞെട്ടിൽ കാറ്റിലാടിനിന്നു

Friday, 18 October 2019

ദൂരം

ദൂരം ദൂരം ബഹുദൂരം
ദൂരം ദൂരം ശരിദൂരം
ദൂരം ദൂരം സമദൂരം
ചില യാത്രികൾ തിരയുംചില വഴികൾ
പാവങ്ങള്‍ എത്ര ഹരിച്ചു൦  ഗുണിച്ചും
കണക്കുകൾ കൂട്ടിയാൽ പോലും
സ്വൈരസഞ്ചാരം എന്നും അതിദൂരം.
കുണ്ടും കുഴികൾ നിറഞ്ഞ
പൊതുവഴികൾ പോലെ ജീവിതം
നികരാത്ത ദൂരം ദൂരം അതിദൂരം.

തലതൊട്ടപ്പന്മാർക്ക് അറിയാം
ശരിദൂരം അതിവേഗം ബഹുദൂരം.
കിറുകൃത്യ സമയ൦ നോക്കി ശരിദൂരം
പണം പ്രതാപം പിന്നെ  അധികാരം 
അതിനുവേണ്ട ശകടം പൂജിച്ചിറക്കി  ,
പോകാനുള്ള രാജവീഥികൾ  ഒരുക്കി.
അതിവേഗം ബഹുദൂരം
അതിവേഗം സമദൂരം
അതിവേഗം ശരിദൂരം
കൈ ഉയർത്തി ചിരിക്കുന്ന
പ്രശസ്‌ത യാത്രികൾ ...



Wednesday, 16 October 2019

രാ ..വൃക്ഷവും മു ...വൃക്ഷവും

ഒത്തിരി ഒത്തിരി പൂമരങ്ങൾ
അതിൽ ഒട്ടേറെയായ്  നന്മമരങ്ങൾ
വേരോടി തളിർത്ത ഭൂവിൽ
എല്ലാത്തിന്റെ പേരോ അറിയില്ല
അങ്ങനെഇരിക്കെ ഞാനും കണ്ടു
രാ ...വൃക്ഷവും മു ...വൃക്ഷവും
ഘോര അതിഘോര വാദപ്രതിവാദങ്ങളിൽ.
വ്യാജ ഒസിയത്തുകൾ എഴുതിവെച്ചാ
പത്രതാളികൾ മുറുക്കെപ്പിടിച്ചു
ഉറപ്പുള്ളചില്ലകൾ ആടിപന്തലിച്ചു.
അന്യോന്യം അടിച്ചടിച്ചുരക്തക്കറ
ഒലിപ്പിച്ചു പിളർന്നുതാഴെവീണു ..
ചൂളമടിച്ചു കാറ്റതു കണ്ടുചിരിച്ചു
ആ തടികൾ ചീഞ്ഞുമണിനടിയിലായി .
പക്ഷെ, ആ മരവും ഈ മരവും
വിഷവിത്തുകൾ മണ്ണിൽ
വാരിവിതറിയിരുന്നു ...
പൈതൃകത്തിൻ ദ്രവിച്ച വേരുകൾ
അവ ചികഞ്ഞുകൊണ്ടിരിന്നുവോ
ആ രാജവൃക്ഷങ്ങളുടെ മഹിമ
പാടി പടയൊരുക്കങ്ങൾ ഒരുക്കു൦
ഞോണ്ട പുഴുക്കൾ പെരുകും മുമ്പേ,
ഹേയ് സവിതാവെ, ചന്ദ്രനിൽ സ്ഥലo
കണ്ടെത്തി പിഴുതെറിയൂ അവയെ
ഈ സ്വർഗ്ഗഭൂവിൽ താപശമനത്തിനായി
"ബോധിതരു" തരൂ തരൂ ..
സ്നേഹക്കുളിരു തരൂ
ആ വിധിനടപ്പിലാക്കൂ...
വെച്ചുപിടിപ്പിക്കാ൦ തർക്കഭൂവിൽ 
ഒത്തിരി ഒത്തിരി"ബോധിതരു" .

Tuesday, 15 October 2019

മനസാകുമീ ചില്ലുപാത്രം

എൻ മനസാകുമീ ചില്ലുപാത്രം
തനിച്ചിരിക്കുമ്പോൾ നീ
നിറച്ചുതന്നാപ്രണയമഴയിൽ
തീർത്തു വിനോദദൃശ്യങ്ങൾ.

ചിരിച്ചോടിക്കളിക്കുന്നു
മിന്നുന്നചിറകുമായി
ഒരായിരം വർണ്ണമത്സ്യ൦
ഒരുമിച്ചുകൂടുമ്പോൾ തനി സ്വർണ്ണമത്സ്യ൦.

ആ അഴക് നോക്കി
ഞാൻരസിച്ചിടുമ്പോൾ
പരൽമീൻ പോലെ നിന്റെമിഴികൾ
കണ്ണാടിക്കൂടിലൂടെ എന്നെ നോക്കി.

കണ്ടിലെ ഇളകുമാ നീർച്ചെടികൾക്കിടയിൽ
മുട്ടിയുരുമ്മി മുത്തംനൽകുന്നത്.
അങ്ങനെ അവർ നീന്തിതുടിക്കുമ്പോഴും
അഴുക്കു നിറഞ്ഞ അടിത്തട്ടിലേക്കു
ഉരസി കലുഷമാകാതെ ആ ചില്ലുപാത്രം.

നമ്മൾ തൻ നയനങ്ങളെ
വർണ്ണ മത്സ്യങ്ങളാക്കി ,
അല്ലയോ പ്രിയേ പ്രണയിപിക്കുന്നു..
വിനോദ്‌കുമാർ വി


Saturday, 12 October 2019

നാത്തൂന്മാർ രണ്ടാളും

നാത്തൂന്മാർ രണ്ടാളും  
നാത്തൂന്മാർ രണ്ടാളും
അടുത്തടുത്തായി മതിലുകളില്ലാത്ത
വീടുവെച്ചു.
എത്ര കാര്യമായി അവർ ജീവിച്ചിരുന്നു
നേരത്തോടുനേരം  എന്തുകറിവെച്ചാലും
കാര്യമായി വാഴയിലയിൽ
പൊതിഞ്ഞു കൊടുത്തു വിടും.
എടിയേ, നാത്തൂനേ പോകുമ്പോൾ
ഇത്തിരി തൊട്ടു കളയണെ
അല്ലെങ്കിൽ ചിലപ്പോൾ
വയറിനുപിടിക്കില്ല ....
കുഴിമാടത്തിൽ കിടപ്പുണ്ടെ
പരേതനായ മൂപ്പീനിൻറെ ആത്മാവ്
കൊതിയോടെകാണുന്നുണ്ടെ
പിന്നെ എന്നെ പഴിക്കരുതേ.
അക്കാലം ഇക്കാല൦ കാണുന്നില്ലെ.
ഇപ്പോൾ കുഴിമാടത്തിൽ
പാവം ആത്മാക്കൾ കൊതിക്കുകയില്ല
കുഴിമാന്തി അനേഷിച്ചാൽ  പറയും
തിന്നത് കൊടും വിഷമല്ലെ.

പറമ്പിലെ കാക്ക

പറമ്പിലെ കാക്ക
കാലെകിരണങ്ങൾ വീഴും നേരം
കൊത്തിപ്പെറുക്കാൻ
അടുക്കള വാതിലിൽ എത്തിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

മുഖത്തടിക്കും പോലെ നിങ്ങൾ ചൊല്ലും
പോ കാക്കെ പോ കാക്കെ
കറുത്ത കാക്കേ ,ആട്ടിയോടിക്കുമ്പോൾ
കുണ്ടിലും കുഴിയിലും കണ്ടത്തിലും
ആരും കാണാതെങ്ങോലക്കുള്ളിലും
ചിറകൊതുക്കിപോയി കരഞ്ഞിരുന്നു.
പറമ്പിലെ കാക്ക.
സന്തോഷത്തിലും ആപത്തിലും
അടുക്കലെത്തി കാകദൃഷ്ടിയോടെ
കാര്യങ്ങൾ നോക്കികണ്ടു ,എങ്കിലും
എച്ചിലുപെറുക്കിയായി
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

കിട്ടുന്ന ചോറ് കൊക്കിലാക്കി
ആ കൂട്ടിലെ കുഞ്ഞുങ്ങൾക്ക്
കൊണ്ടുകൊടുക്കുന്നുണ്ട്
ചില്ലിക്കൂടിരിക്കും മരക്കൊമ്പിലേക്കു
ആരു വന്നാലും പൂച്ചയോ
പരുന്തോ പാമ്പോ മനുഷ്യൻ
ആയാൽപോലും റാഞ്ചിടും
ഒരുമയോടെ കൊത്തിപറന്നിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

ഒടുവിൽ , തെക്കേപറമ്പിൽ
തിലോദകം തിന്നാൻ
കൈകൊട്ടിവിളികും...
ആരാമത്തിലെ പൂമരത്തിൽ
പാടുന്നഗാനശിരോമണികൾ
തിരിഞ്ഞു നോക്കാത്തപ്പോൾ
പറന്നുവന്നിടും .പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...