കുഴിയെടുത്തു കുഴിയെടുത്തു
ധരണി തൻ ഗർഭപാത്രം കണ്ടു,
കുഞ്ഞുപൂവുടൽ കട്ടെടുക്കും
കുഴൽക്കിണറുകൾ കണ്ടു.
തായ്‌വേരറ്റൊരൂ കൈത്തണ്ടയിൽ നിന്നും
അടിതെറ്റി പൂവുടൽ താഴെ വീണു ..
നിലത്ത് കരംതല്ലി കരയുന്ന
തായ്‌ത്തടി ചില്ലകൾ
എത്തിപ്പിടിക്കാൻ
കഴിയാത്ത തമോഗർത്തങ്ങൾകണ്ടു.
പിരിഞ്ഞ നാരുകൾ ചേർത്ത
തുന്നിക്കൂട്ടിയസ്നേഹ സഞ്ചികണ്ടു
കാറ്റില്ലവിടെ ...തമസ്സിൽ
പൂച്ചുണ്ടുകൾ തേന്മൊഴിയാതെ..
നാലു രാപ്പകലുകൾ
ജീർണിച്ചുകിടന്നു .
ചുടു കണ്ണീർ പുഴയിൽ മുങ്ങിതാഴുന്നു
കാലമേ നീ മൂടുമോ
കുഴിയെടുത്തു കുഴിയെടുത്തു
കുഴൽക്കിണറുകൾ.
No comments:
Post a Comment