Saturday 12 October 2019

പറമ്പിലെ കാക്ക

പറമ്പിലെ കാക്ക
കാലെകിരണങ്ങൾ വീഴും നേരം
കൊത്തിപ്പെറുക്കാൻ
അടുക്കള വാതിലിൽ എത്തിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

മുഖത്തടിക്കും പോലെ നിങ്ങൾ ചൊല്ലും
പോ കാക്കെ പോ കാക്കെ
കറുത്ത കാക്കേ ,ആട്ടിയോടിക്കുമ്പോൾ
കുണ്ടിലും കുഴിയിലും കണ്ടത്തിലും
ആരും കാണാതെങ്ങോലക്കുള്ളിലും
ചിറകൊതുക്കിപോയി കരഞ്ഞിരുന്നു.
പറമ്പിലെ കാക്ക.
സന്തോഷത്തിലും ആപത്തിലും
അടുക്കലെത്തി കാകദൃഷ്ടിയോടെ
കാര്യങ്ങൾ നോക്കികണ്ടു ,എങ്കിലും
എച്ചിലുപെറുക്കിയായി
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

കിട്ടുന്ന ചോറ് കൊക്കിലാക്കി
ആ കൂട്ടിലെ കുഞ്ഞുങ്ങൾക്ക്
കൊണ്ടുകൊടുക്കുന്നുണ്ട്
ചില്ലിക്കൂടിരിക്കും മരക്കൊമ്പിലേക്കു
ആരു വന്നാലും പൂച്ചയോ
പരുന്തോ പാമ്പോ മനുഷ്യൻ
ആയാൽപോലും റാഞ്ചിടും
ഒരുമയോടെ കൊത്തിപറന്നിടും
പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

ഒടുവിൽ , തെക്കേപറമ്പിൽ
തിലോദകം തിന്നാൻ
കൈകൊട്ടിവിളികും...
ആരാമത്തിലെ പൂമരത്തിൽ
പാടുന്നഗാനശിരോമണികൾ
തിരിഞ്ഞു നോക്കാത്തപ്പോൾ
പറന്നുവന്നിടും .പരുഷമായി കരയുന്ന
പറമ്പിലെ കാക്ക.

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...