Tuesday 22 October 2019

അയ്യപ്പൻ ഏകനാണ്

അയ്യപ്പൻ ഏകനാണ്
ഞാൻ കണ്ട അയ്യപ്പൻ ഏകനാണ് 
കാവ്യ സുന്ദരിയെപ്രണയിച്ച 
ആ കവി രസികനാണ് ..
അങ്ങാടി പീടികയിൽ
ഒരു തടിബെഞ്ചിലിരുന്നാ 
ബീഡിവലിച്ചോണ്ടും , 
വില്ലിച്ചുമച്ചോണ്ടും ,
ഹൃദയതിൻ തുടിപ്പാഭാഷയിൽ 
നാലുവരി കവിതപാടും .
ഗീർവാദം പറയാതെ 
നാലുവരി കവിതപാടും .
ആ അയ്യപ്പൻ ഏകനാണ്

പാടികഴിഞ്ഞാലോ  പിന്തുടരാൻ 
കഴിയാത്ത വേഗതയിൽ
ഞാറ്റടികൾ താണ്ടി 
പോക്കുവെയിലിൽ ചാറ്റല്മഴയിൽ 
നോവുകൾ മറക്കാൻ ചേക്കേറുന്നു 
ചക്കരക്കള്ളുമായി ചെറുകൂരയിൽ. 
അയ്യപ്പൻ ഏകനാണ് അയ്യപ്പൻ ഏകനാണ്.
ലഹരിയാണ് ഈ കരയും ഈ തെങ്ങും 
ഈ പൂക്കളും ഈ തോടും 
എന്നും ലഹരിയാണ് .. ഇറങ്ങും 
ചുവടുകൾ ഉറപ്പിക്കാൻ കഴിയാത്ത 
ഇളം പൈതലിനെപോലെ 
ആടിവീണ്‌ മണ്ണിൽ കിടന്നു 
വേദനകൾ പാടുകയാണ്...
അപരിചിതനെപോലെ 
വേദനകൾ പാടുകയാണ്...

പ്രിയ കവിതയെ...സ്വതന്ത്രനായി 
പ്രണയിച്ച കവി ചിത്തഭ്രമത്തിലാണ് .
പ്രണയിക്കാൻ കഴിയുമോ 
പ്രണയിക്കാൻ കഴിയുമോ.......?
ആത്മജ്ഞനാം അയ്യപ്പനെപോലെ 
ഈ അങ്ങാടിയിൽ ആർക്കെങ്കിലും 
ഇണ്ടലുകളിൽ കൂട്ടാകും കവിതയെ.
അവിടെ അയ്യപ്പൻ ഏകനാണ്. 
   vblueinkpot
   vblueinkpot

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...