Sunday, 6 October 2019

മഹാനവമിനാൾ

മഹാനവമിനാൾ.
അച്ചടിച്ചാ അക്ഷരങ്ങൾ ആയിരം
പുസ്തക താളിൽ പൂക്കളായി ,
നിൻറെ തൃപാദത്തിൽ നിറഞ്ഞിടും മഹാനവമിനാൾ.
ഹൃദയമാo വനിയിൽ മൊട്ടിടും
അക്ഷരങ്ങൾ ചേർത്ത് തീർത്ത,
ഒരു "കവിത"  ഇലത്താളിൽ തൃപാദത്തിൽ 
അർപ്പിച്ചിടുന്നുഞാൻ...
പേരും നാളും എഴുതാതെപൂജക്കെടുക്കണെ.
ഒരു "കവിത"  ഇലത്താളിൽ തൃപാദത്തിൽ
അർപ്പിച്ചിടുന്നുഞാൻ.

കണ്ണുനിറയെ നിരവദ്യനീരാജന൦ നിറയുമ്പോൾ
കണ്ടു കൈതൊഴുന്നു  ഞാൻ .
ഒത്തിരി വിടർന്നു നിറമുള്ള പൂക്കളേറെയും
പരിമണ൦ തീർക്കവേ, എന്റെ ഇത്തിരി
മൊട്ടിട്ടപൂക്കളെ കരിംതിരിയിൽ ചാരമാക്കല്ലെ.
ആരും സോപാനപടിയിൽ കാറ്റിൽ
ചിതറിയ അർച്ചനാ പൂക്കളോടൊപ്പം
ചവട്ടിഞെരിച്ചു  ദോഷം ഉണ്ടാക്കരുതെ .

തിരക്കില്ലാത്ത ഞാൻ മാറിനിന്നോളം.
വിരഹവേദനയിൽ തീരാമോഹമോടെ 
നിൽക്കുമ്പോൾ എൻറെ അക്ഷരങ്ങൾ
വാണീദേവി വീണാഹരേ സരസ്വതീ
നിൻ മനോഹര വീണയിൽ പൂജകഴിഞ്ഞു
എനിക്കായി  ഈണമോടെ പാടിതരേണമേ ,
നിർവിഘ്‌നം നിനക്കിഷ്ടമേറും
അക്ഷരപൂക്കൾ നിത്യവും അർച്ചനയേകാം.

No comments:

Post a Comment

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...