Monday, 30 December 2019

രാത്രിയിൽ നടക്കാം

രാത്രിയിൽ നടക്കാം
ഇന്ദുവു൦ താരയു൦
വിളിച്ചുപറഞ്ഞു
ഒത്തിരി പെണ്ണുങ്ങൾ
ഒരുങ്ങിയിരിപ്പൂ
വിഷാദ മേഘങ്ങൾ മാഞ്ഞുവത്രേ
ഇന്ദുവും താരയും മുല്ല പെണ്ണിൻ
അരികെ ചെന്നുവിളിച്ചു
കളിതമാശ പറഞ്ഞു
സ്വൈരമാരാത്രിയിൽ നടക്കാം.
രാത്രിയിൽ നടക്കാം.
ആറ്റുകരയിൽ പൂരം കാണാം
ആ പുഴയുടെ അരികെ
ചിലങ്കകിലുക്കി
കിലുക്കിയിരിക്കാം
കൈകൊട്ടി കളിക്കാം
മഞ്ഞുകൊള്ളാം രാക്കിളി
പാട്ടുകേൾക്കാ൦
മിന്നാമിന്നിയെ പിടിക്കാം
പതുക്കെപ്പതുക്കെ നടക്കാം
രാത്രിയിൽ നടക്കാം..
ഇതുകേട്ടു വഴുതിപ്പോകാൻ
ഒരുങ്ങവെ മുത്തശ്ശിമരം
കെട്ടിപ്പിടിച്ചു പറഞ്ഞു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ ഒരു രാവിലും
ഒറ്റക്കു പോകാൻ പാടില്ലാ
തെരുവുകളിൽ നിറയെ പിച്ചിലാട്ടം
പാവനമുല്ലെ കുഞ്ഞിപ്പെണ്ണെ
നിന്നെ കടിച്ചുനക്കി പിച്ചിച്ചീന്തും
ചെന്നായ്ക്കൾ മറഞ്ഞിരിക്കും
രാവുകൾ പേയ് രാവുകൾ .
ആകാശ കൂടാരത്തിൽ
ഇന്ദുവും താരയും
മഴക്കാറിൽ മറയും.
തടിയുണ്ടെങ്കിലും
അതുകാണാനുള്ള
ചങ്കുറപ്പില്ലാത്ത മുത്തശ്ശി
മരo വട്ടം പിടിച്ചു
മൊട്ടിട്ടു മധുരസ്വപ്നങ്ങൾ കാണും
മുല്ലപ്പെണ്ണ് നീ....ഈ
രാത്രിയിൽ നടക്കാൻ പോകേണ്ട.
ഓരിയിട്ടു ചെന്നായ്ക്കൾ
മറഞ്ഞിരുപ്പതെനിക്കു കാണാം.
വിനോദ് കുമാർ വി

Friday, 27 December 2019

വെട്ടുകിളിക്കൂട്ടം

മർത്യാ ,മരുളുക വേണ്ടെന്നേ
ചിറകുകളുണ്ടലോ
ഹിന്ദുസ്ഥാനെന്നോ
പാകിസ്ഥാനെന്നോ
പ്രാണിവര്‍ഗ്ഗത്തിന്നു
മതിലുകൾ ഇല്ലന്നെ .
വെട്ടുകിളിക്കൂട്ടം
അതിരുകളില്ലാ പാടത്തു
മേഞ്ഞു തിന്ന്തിമിർക്കുന്നെ.
പറ്റം പാറിപറക്കുന്നെ
മലർക്കുലകൾ കതിരുകൾ
നാമ്പുകൾ മുറിച്ചുമാറ്റുന്നെ
പാതിരയാവുമ്പോൾ
പാടിക്കളിയാക്കുന്നെ.

Thursday, 26 December 2019

അസ്ഥികൂടം തിരയുമ്പോൾ ?


അസ്ഥികൂടം തിരയുമ്പോൾ ?
ജീവശാസ്ത്രം പഠിപ്പിക്കാൻ
അസ്ഥികൂടം തിരയുന്നു ഞാൻ
അപ്പോൾ ആ കണ്ടത്
അസ്ഥികൂടത്തിൻ വസ്ത്രം
അപ്പോൾ ആ കണ്ടത്
ദഹനേദ്രിയ വ്യവസ്ഥാ വസ്ത്രം 
അതിൻറെ വില കണ്ടപ്പോൾ
ഓർത്തുപോയി വറുതിതൻ
നികേതങ്ങൾ, തോൽ ചട്ടയിൽ
ഇടിക്കുന്ന ഹൃദയവുമായി
ഇരുപ്പുണ്ട് കിടപ്പുണ്ട്
കണ്ണുകൾ തള്ളിയ 
അസ്ഥികൂടങ്ങൾ ....
അവിടേക്കു ഞാൻ
എൻറെ വിദ്യാർത്ഥികളെ
കൊണ്ടുപോകാം .....
ദുഷ്‌കരമാ൦ ജീവശാസ്ത്രം .
അറിയുക എൻ വിദ്യാർത്ഥികളെ.
അറിയുക ആ  നെടുവീർപ്പുകൾ
ആ നാടുകൾ ,ആ വീടുകൾ
കരഞ്ഞു കരിവാളിച്ച കുഞ്ഞുങ്ങളുമായി
വടികുത്തി നിൽക്കുന്ന അസ്ഥികൂടങ്ങളെ
വറ്റിയ മുലകൾപോലാപുഴകളെ
ഉണക്കകമ്പുകൾ പേറിയഭൂദൃശ്യങ്ങളാൽ
വ്യക്തമാകട്ടെ ജീവശാസ്ത്രം.
ഉണരട്ടെ അവർതൻ   ഇന്ദ്രിയങ്ങൾ
അവരാൽ നിറയട്ടെ സഹായഹസ്‌തം
ചെറുപുഞ്ചിരിയാൽ "മനുഷ്യത്വം".

The Solar eclipse is a LOVE

The sun, the moon, the earth
trios in a straight line
but who loves whom more
in the elliptical path
totally perplexing
the solar eclipse is a test to prove
in the heart of the earth
Love beats for sun
umbra and penumbra
that made by the full moon
It is the test of love.
from the sunburn
with a ring of fire
and hides as a crescent
in the clouds in fear
the dawn is the bliss
come with flowers
colors, dew drops
wind and waves
the birds will twitter
the sun will kiss
on the forehead
in the heart of the earth
beats for the warmth of the sun
Vblueinkpot
Vinodkumar v


രണ്ട് അസ്ഥികൂടങ്ങൾ

കണ്ടു രണ്ട് അസ്ഥികൂടങ്ങൾ
ഒന്ന് അച്ഛൻ ഒന്ന് 'അമ്മ
മൂലക്കിരുപ്പുണ്ട് കമ്പും
ഊന്നു വടിയല്ല
വേദനിക്കുന്നുണ്ട്
ഓർത്തുപോകുന്നുണ്ട്
കഷ്ടപ്പെട്ട് അവർ
വളർത്തി നീ
അവർക്കു നൽകുന്നത്
ഘോരമായപ്രഹര
തല്ലി നോവിച്ചതു അമ്മേ
തല്ലി നോവിച്ചതു അച്ഛന്നെ

Wednesday, 25 December 2019

ഒരു പരീക്ഷണശാലക്കായി

ഒരു പരീക്ഷണശാലക്കായി
ഓരോ തുള്ളി ചോര തരാം
ഒരായിരം കോശങ്ങൾ തരാം
ഒരു സ്നേഹ ഹൃദയം തരാം
ദൈവത്തിൻ ദൂതരാം
ഭിഷഗ്വരന്‍മാരെ
പുഞ്ചിരിയോടെ ജീവിക്കാൻ 
അത്യാശയോടെ
പരീക്ഷണശാലക്കായി
ഈ വിവസ്‌ത്രമാ മേനിതരാം.
അശുദ്ധ രക്തമോ
ശുദ്ധ രക്തമോ തന്നതാര്
അതില് സമ്പുഷ്‌ടമായ
ശ്വേതരക്താണുകൾ
രക്തവാഹിനികൾ
കാർന്നുതിന്ന് പടർന്ന്
എല്ലുപൊടിക്കുന്നു
നീറിപുളയുന്നു
ഈ വിവസ്‌ത്രമാ മേനിതരാം.
പതറില്ല സൂചിയും ബ്ലേഡും
നീറുമീ മുറിവുകളു൦ കണ്ടു
അയോഗ്യനാക്കരുത്‌ .
പട്ടിയും പൂച്ചയും പന്നിയും
പരീക്ഷണ ശാലയിലേക്ക് വേണ്ട
ന്യായപ്രമാണങ്ങൾ മാറ്റിവെക്കു
വേദനസ0ഹാരികൾ തരൂ
ആത്മബലത്തെ
അല്ലെങ്കിൽ ദയാവധം തരൂ

Saturday, 21 December 2019

പാമ്പിനാണെല്ലോ പാലു കൊടുത്തത്

പാമ്പിനാണെല്ലോ  പാലു കൊടുത്തത്
പാമ്പിനാണെല്ലോ അമ്മെ
നീ പാൽ കൊടുത്തത് .
പാമ്പിനാണെല്ലോ അമ്മെ
വേവിച്ച ചോറു നൽകിയെ
വളർത്തി വലുതാക്കി
ഒടുവിൽ വേവുപോരാത്ത
ആ പാൽ ചോറുതുപ്പി.
 
വിഷം ചീറ്റി കാർക്കോടകൻ.
നിൻറെ ശിരസു
കൊത്തിതകർത്തലോയമ്മേ
നിൻറെ ഉദരത്തിൽ ജനിച്ച
ആ കാർകോടക വിഷസർപ്പം.

പാമ്പാട്ടികളെ നിങ്ങൾ
മകുടിയൂതി കളിപ്പിക്കേണ്ട
ആ വിഷസർപ്പത്തെ
തോലുരിയണം ....
തീയിലിട്ട് അടിഞ്ഞു കൂടിയ
വിഷകൊഴുപ്പു ഉരുക്കണം.
മണ്ണിൽ കുഴിവെട്ടിമൂടണം.

ഭൂമി നടുങ്ങിപ്പോയി 
പാൽ നൽകിയ
ചോറ് നൽകിയ
ഒരമ്മയെയല്ലെ ആ
കാർക്കോടകൻ കൊന്നത് .

ഹൃദയം ഒരു മഷിക്കുപ്പി

ഹൃദയം ഒരു മഷിക്കുപ്പി
ഹൃദയം മഷിക്കുപ്പിപോലെ
സ്ഫടികമാം ഹൃദയത്തിൻ കോണിൽ
നേർത്ത വിള്ളലുമായി ...
വിരഹവേദനയാൽ അതിലൊരുകുഴലിൽ,
തളംകെട്ടിയ ഇത്തിരി മഷിയുണ്ട് .
നീലമഷിയുണ്ട് ...
അതടരും മുമ്പേനിനക്കായി
എൻ ഹൃദയത്തിൻ മഷിയിൽ
എഴുതാ൦ ഒരു പ്രണയകാവ്യം.
എൻ ഹൃദയത്തിൻ നീല മഷിയിൽ
എഴുതാ൦ ഒരു പ്രണയകാവ്യം.
ഹൃദയം മഷിക്കുപ്പിപോലെ



 ഈ നീലവാരിധിതീരത്തു
നീലഗിരിപ്പൂക്കളും
നീലകിളികളും നീലാമ്പൽപൊയ്കയും
തേടുന്നു നിൻ ലാവണ്യമാം നീലമിഴികളെ .
നീലിമേ നിന്നെ എനിക്ക് ഇഷ്ടമാണ്.
നീലിമേ നിന്നെ എനിക്ക് ഇഷ്ടമാണ്.
ഹൃദയം മഷിക്കുപ്പിപോലെ.

നീലാകാശത്തുപാറും മയിൽ പേടയാം
നീ എത്ര എത്രയകലെയാണ്..
മനുഷ്യജനസ്സുകൾ തീർത്താമതിലുകളിൽ
നമ്മള്തൻ സ്നേഹഹൃദയമുരുകുമ്പോൾ
നീ ഉയർന്നു പറക്കുക നീലിമയിൽ
പ്രണയത്തിൻ കുളിർമഴയുമായി വാ.
എൻ ഹൃദയത്തിൻ മഷിയിൽ
എഴുതാ൦ ഒരു പ്രണയകാവ്യം.

മരുന്നും മന്ത്രവും എനിക്കുവേണ്ട
വിറയാർന്നയെൻ കൈകളിൽ തരുമോ
പൊൻതൂവലിൻ സ്നേഹസ്പർശനം
എൻ ഹൃദയത്തിൻ മഷിയിൽ
നിനക്കായി എഴുതാമൊരു പ്രണയകാവ്യം
നിനക്കായി എഴുതാമൊരു പ്രണയകാവ്യം.
വിരഹവേദനയാൽ അതിലൊരുകുഴലിൽ,
തളംകെട്ടിയ ഇത്തിരിനീലമഷിയുണ്ട് .
ഹൃദയമൊരു മഷിക്കുപ്പിപോലെ.

Wednesday, 18 December 2019

ഹാപ്പി ക്രിസ്‌തുമസ്‌

ഹാപ്പി ക്രിസ്‌തുമസ്‌
മഞ്ഞുമൂടിയ പുലരിയിൽ
മേലെ സൂര്യൻ മേഘപുതപ്പുമാറ്റി
താഴേക്കു മെല്ലെ മെല്ല നോക്കി
ക്രിസ്മസ് മരത്തിൻ പച്ചപ്പാർന്ന
ശാഖകൾ കൈകൾ കൊട്ടി.
മഞ്ഞുകട്ടകൾ വെണ്ണപോലുരുകി
ഹിമദീപ്‌തിയിൽ ചിറകു
ചേർത്തു ചില്ലകളിൽ പാടി പാടി
ക്രിസ്മസ് കിളികൾ പാറി.
തണുത്തകാറ്റിൽ വിറച്ചുകൊണ്ട്
അവിടെ ഒരു മുത്തശ്ശൻ
സമഭാവന തൻ ശാന്തി തൻ
സന്ദേശമെഴുതി, സമ്മാനങ്ങൾ
ക്രിസ്തുമസ് കാർഡുകൾ നൽകി.
പുൽക്കുടിൽ കെട്ടി
പൂർണേന്ദുതഴുകവേ ഒരായിരം
വർണ്ണ നക്ഷത്രദീപങ്ങൾ മിന്നി
മാലാഘമാർ പാറി
കുട്ടികൾ പാടിയാടി
ഉണ്ണിയേശുവിനെ വാഴ്ത്തി
ജന്മദിനാഘോഷങ്ളുമായി
മഞ്ഞുരാവുകളെങ്ങുമൊരുങ്ങി.
അവിടെല്ലാം ക്രിസ്തുമസ്
അപ്പൂപ്പൻ സമഭാവനതൻ
ശാന്തി തൻ സന്ദേശമെഴുതി
ഹാപ്പി ഹാപ്പി ക്രിസ്‌തുമസ്‌ .
പുണ്യസ്നേഹാശംസകളേകി .
Vinod kumar V

Monday, 16 December 2019

ഒത്തിരി സമ്മാനങ്ങൾ


സാദരം വാങ്ങി സൂക്ഷിപ്പൂ
സ്നേഹവാക്കോടെ
ഭാവനകളിൽ നമ്മൾ
 ഒന്നായിത്തീരുമെന്നോർത്തു
ഹൃദയമാം ചെപ്പിൽ നിറച്ചു ഞാൻ .
ഒത്തിരി സമ്മാനങ്ങൾ
സ്വീകരിക്കാൻ
നിനക്കു കഴിയണം.
ഒരു പനിനീർപ്പൂവാകാം
ഒരു തരിപൊന്നാകാം
ഞാൻ കൊണ്ടുവരും
നിനക്കായി കൂട്ടുകാരി
എങ്കിൽ ഞാൻ
പരമധന്യനായി.
സംഭാവന വാങ്ങില്ല
എന്ന് പറയരുത് .
ഒത്തിരി സമ്മാനങ്ങൾ

Sunday, 15 December 2019

"വസുധൈവ കുടുംബകം"

"വസുധൈവ കുടുംബകം"
അവതാരങ്ങൾ യുദ്ധ
സൂത്രധാരന്മാർ .
ഉള്ളുരുകുന്നവർ ,മുറിവേറ്റവർ
ഉമിത്തീയിൽ നീറുന്നവർ
ചിതറിയോടുന്നു ..
കുതിരപ്പുറത്തു കൊടിയും
തീക്കളിയുമായി വെല്ലുവിളിക്കുന്നു.
മഞ്ഞും പുഹയും പീരങ്കികളും
ചുറ്റിക്കറങ്ങുന്നു..യുദ്ധം ഒരുക്കുന്നു
ഒരുകുലം രണ്ടുപക്ഷമാകുന്നു.
പാണ്ഡവർ കൗരവർ
ഒരുകുലം രണ്ടുപക്ഷമാകുന്നു
ശകുനിമാർ പകിടകളിക്കുന്നു
വസ്ത്രയാകേഷപം
നടക്കുമ്പോൾ ഒരുതുണ്ടു
ചേലകൊടുക്കാൻ കഴിയാതെ
ഉറ്റവർ സാക്ഷികളാകുന്നു.
ഒരുകുലം രണ്ടുപക്ഷമാകുന്നു
പിതാമഹാന്മാർ മഹാത്മാക്കൾ
ഗുരുക്കന്മാർ ശരശയ്യയിൽ
കിടക്കുന്നു ....
ധൃതരാഷ്ട്രർ ആലിംഗനം ചെയ്യും
ഗാന്ധാരി കണ്ണുകൾ തുറക്കുന്നു. 

ഒരുകുലം രണ്ടുപക്ഷമാകുന്നു
മണ്ണുചുവക്കുന്നു രക്തം മണക്കുന്നു
കണ്ണുകൾ കടലാക്കുന്നു.
സഞ്ജയന്മാർ തത്സമയം
സംപ്രേക്ഷണം ചെയ്യുന്നു.
മഹാഭാരതം മഹാഭാരതം
"മഹാപ്രഭോ" നീ പഠിപ്പിച്ചതോ
''വസുധൈവ കുടുംബകം"

Tuesday, 10 December 2019

പഴത്തിനു പൊന്നുംവില.

പൊന്നുംവില
ഒരു പഴത്തെ ഭിത്തിക്ക്
ഒട്ടിച്ചു വെച്ച കലാകാരൻ.
നേടി പൊന്നുംവില .
പഴത്തിനു പൊന്നുംവില.
അപ്പോഴും പാടത്തു
വരണ്ട മണ്ണിൽ
എരിയുന്നവയറുമായി.
ഉഴവുമാടുമായി
വിശക്കുന്ന കലാകാരൻ.
അസൽവില അറിയാത്ത
മറ്റൊരു കലാകാരൻ
പച്ചപ്പിൻ കൃഷിക്കാരൻ .
അറിയുമോ
ആ പൊന്നും വില.

Everybody coming up

E verybody coming up  with  roses red roses Oh!  vinca rosea  Lot of roses So soft heart,  so many roses Feeling the roses rise in the dawn ...