സുഷുപ്തിയിൽ അതിസുന്ദരിയാണവൾ
അവൾ ആ പുഞ്ചപെണ്ണ് .
സ്വർഗ്ഗമാം ഗ്രാമത്തിൽ
പരിശുദ്ധയാണവൾ
സായാഹ്നമാകുമ്പോൾ
മഞ്ഞുപുതപ്പിൽ
സുഷുപ്തിയിൽ ആണ്ടവൾ .
ആ പുഞ്ചപെണ്ണിൻ മാറിൽ
പുളകങ്ങൾ തീർക്കും
പവനനെ കണ്ടു.
ഞുണക്കുഴികവിളിൽ
ചെന്താമരചെണ്ടുകൾ കണ്ടു.
വേഗത്തിലെത്തിയ
കരിവണ്ടുകൾ ചെഞ്ചെമ്മേ
മൂളിപ്പാടി പൂന്തേന്‍ നുകരുന്നെകണ്ടു .
പുഞ്ചിരി സ്വപ്‌നങ്ങൾ
നെയ്യാമ്പലുകളായി വിടർന്നുകണ്ടു .
കുളക്കോഴികൾ അവളുടെ തോഴികൾ
തീരത്തു ചാഞ്ഞുകിടന്നാ കൈതോല
പായയിൽ ഇക്കിളികൂട്ടി
തുള്ളി തുള്ളി ചിറകുവീശുനെ കണ്ടു.
സുഷുപ്തിയിൽ അതിസുന്ദരിയം
പെണ്ണിൻ തങ്കയരഞ്ഞാണമാം
നെൽക്കതിരുകൾ വെൺതൂവലാൽ
പൂർണേന്ദു തഴുകുന്നെ കണ്ടു.
ഹരിതനിരയാo ചേലയിൽ
മിന്നും മുല്ലമൊട്ടുകൾ പോലെ
ഒത്തിരി നക്ഷത്ര
പ്രതിബിംമ്പങ്ങൾ കണ്ടു.
സുഷുപ്തിയിൽ അതിസുന്ദരിയാം
പുഞ്ചപെണ്ണിന്നെ ഓർത്താ
സൂര്യൻ ഉരുകുന്ന
മനസ്സുമായി അകലങ്ങളിൽ
ആഴക്കടലിൽ കിടന്നു.
No comments:
Post a Comment