Sunday 1 December 2019

പുതിയ പുസ്തക൦

പുതിയ പുസ്തക൦
ദൈവത്തിൻ നാട്ടിൽ
നിന്നും തുടങ്ങാം
മാനസാന്തരം..
സഹോദരി നീ
ആ മാലാഖ
പഴയ പുസ്തകo
നീ പഠിച്ചു .
ആ നിയമങ്ങൾ
പിൻതുടർന്നു.
കർമേന്ദ്രിയങ്ങൾ
ഉണർന്നു
പുതിയ പുസ്തക൦
നീ എഴുതി
അഭിനന്ദനം...
കുലത്തിൽ ജനിച്ചവർ
കൂടെ കാണും.
പണം കവിഞ്ഞൊഴുകുന്ന
സന്യാസം
പറ്റെ കാണിക്കുന്ന
തോന്യവാസം.
പലനിറത്തിൽ
അണിഞ്ഞ ശിരോവസ്ത്രം
കവരുന്നു കന്യാകത്വം .
മഠങ്ങളിൽ
ആട്ടവും പാട്ടും
ഭജനകൾ മുറുകുമ്പോൾ
നാസ്തികൻറെ കൂടെ
ദൈവം നടന്നു .
ദൈവം അലയുന്ന ആ
തെരുവുകൾ തിരിച്ചറിയൂ .
പുരോഹിത സ്വർഗ്ഗത്തെ
പൊളിച്ചെഴുതൂ
ശുശ്രൂഷിക്കുക
ദീനരെ...
കടാക്ഷിക്കുക
ആ നിരക്ഷരജനതയെ.
സഹോദരി നീ
ആ മാലാഖ.
വിനോദ് കുമാർ വി

No comments:

Post a Comment

മാമ്പൂവ്

    മാമ്പൂവ് മാമ്പൂവ്  മണക്കുന്ന മകര മാസം  മനസോടിച്ചെല്ലുന്നു മാഞ്ചോട്ടിൽ  മാനത്തുനോക്കി ഇളം കാറ്റിൽ  ആടുന്നു മാകന്ദ പൂമകുടം. പൊൻവെയിലിലോ കണ...