ആ അമ്മതൻ വിലാപം.
കുപിതയാം ഒരമ്മതൻ
കൈകളിൽ കണ്ടൊരാ
പിഞ്ചുപെൺ കുഞ്ഞിനെ
മണക്കുന്നു മണ്ണെണ്ണ ...
ആ 'അമ്മതൻ കണ്ണിൽ
തിളക്കുന്ന സൂര്യഗോളം.
അവളെവളർത്തണോ.
കുരുതികൊടുക്കണോ.
ആ അമ്മതൻ വിലാപം.
അപ്പോഴും നീയിരുന്നു ,
സിംഹാസനത്തിൽ
ഒരുകൈയിൽ തുലാസുമേന്തി,
മറുകയ്യിൽ മൂര്‍ച്ചയേറും
വാളുമേന്തി കണ്ണുംകെട്ടിയ
നീതിപീഠമേ എഴുനേൽക്കു
കേൾക്കൂ ആ പ്രതിഷേധം
ആ അമ്മ തൻ വിലാപം.
കണ്ണിനു പകരം ആ 'അമ്മ
തൻ കണ്ണുകൾ നൽകാം
സമയം പാഴാക്കാതെ
ഊരുകളിൽ തെരുവുകളിൽ
എണ്ണി പെറുക്കിയെടുക്കു
കരിഞ്ഞുകിടക്കുo കണ്മണികളെ
ആ തുലാസിൽ തൂക്കിനോക്ക്
നിൻറെ സമനില തെറ്റിപോകും
ആ അമ്മതൻ വിലാപം.
അറിയൂ,
പത്തുമാസം ചുമന്ന
ഗർഭപാത്രത്തിൻ ബന്ധം.
നിർഭയക്കായിനീതിയുടെ
നിൻ ദൃഢമാ൦ കരങ്ങൾ
ഉയര്ന്നുപൊങ്ങാട്ടെ
വെള്ളിവാൾ, അപരാധി തൻ
കഴുത്തിൽ കുത്തിയിറങ്ങട്ടെ.
ആ അമ്മതൻ കണ്ണിൽ
തിളക്കുന്നസൂര്യഗോളം.
ആ അമ്മതൻ വിലാപം.
No comments:
Post a Comment